Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ബി.വി.പിക്കാര്‍ക്ക്...

എ.ബി.വി.പിക്കാര്‍ക്ക് മര്‍ദനമേറ്റതായി പരാതി

text_fields
bookmark_border
ആലുവ: യു.സി കോളജ് വിദ്യാര്‍ഥികളായ എ.ബി.വി.പി പ്രവര്‍ത്തകരെ ഒരു സംഘം മർദിച്ചതായി പരാതി. യൂനിറ്റ് സെക്രട്ടറിയും രണ്ടാം വര്‍ഷ ബി.എസ്സി വിദ്യാര്‍ഥിയുമായ കൃഷ്ണരാജിനെ (19) ഒരു സംഘം മര്‍ദിക്കുകയായിരുന്നത്രെ. ഇതിനെതിരെ പ്രിന്‍സിപ്പലിന് പരാതി നല്‍കി തിരിച്ചുവരുമ്പോഴാണ് കൂടുതല്‍ പ്രവര്‍ത്തകരെ മര്‍ദിച്ചത്. ഒന്നാം വര്‍ഷ ബി.എസ്സി വിദ്യാര്‍ഥി എം.ആര്‍. ഗോകുല്‍ (18), മൂന്നാം വര്‍ഷ ബി.എസ്സി ബോട്ടണി വിദ്യാര്‍ഥി അരവിന്ദ് ശശിധരന്‍ (19), മൂന്നാം വര്‍ഷ ബി.എ എക്കണോമിക്‌സ് വിദ്യാർഥി ജെ. അരവിന്ദ് കുമാര്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോക്കി സ്‌റ്റിക്, കമ്പിവടി എന്നിവ കൊണ്ടാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ഥികള്‍ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നിലെന്ന് എ.ബി.വി.പി ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story