Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 5:38 AM GMT Updated On
date_range 2017-12-15T11:08:58+05:30കലവൂരിൽ ഹൈമാസ്‌റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ; വ്യാപാരികളും ഡ്രൈവർമാരും പ്രകടനം നടത്തി
text_fieldsമണ്ണഞ്ചേരി: കലവൂരിലെ ഹൈമാസ്‌റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങളായി. അനക്കമില്ലാതെ അധികൃതരും. കവലയിലെ ഇരുട്ട് അകറ്റണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കലവൂർ യൂനിറ്റും കലവൂരിലെ ഡ്രൈവർമാരുടെ കൂട്ടായ്മയും പ്രകടനവും സമ്മേളനവും നടത്തി. അപകടമരണങ്ങൾ തുടരുന്ന ദേശീയപാത, ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന വ്യാപാര കേന്ദ്രം, അനവധിയായ ഓട്ടോറിക്ഷ, ടാക്‌സികൾ ഇത്രയൊക്കെയാണെങ്കിലും കലവൂർ കവലയിലെ ഇരുട്ടകറ്റിെല്ലന്നുള്ള വാശിയിലാണ് അധികാരികൾ. ലക്ഷങ്ങൾ ചെലവഴിച്ച് കെ.സി. വേണുഗോപാലിെൻറ എം.പി ഫണ്ടിൽനിന്ന് സ്ഥാപിച്ച ലൈറ്റാണ് നോക്കുകുത്തിയായി നിൽക്കുന്നത്. മണ്ണഞ്ചേരി പഞ്ചായത്തിനാണ് അറ്റകുറ്റപ്പണി നടത്താനും വൈദ്യുതി ബിൽ അടക്കാനും ചുമതലയുള്ളത്. പത്ത് ബൾബുകളാണ് ഹൈമാസ്റ്റ് ലൈറ്റിൽ ഉള്ളത്. സ്ഥാപിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾത്തന്നെ ഒാരോ ബൾബുകൾ വീതം തകരാറിലാകുകയായിരുന്നു. മാസങ്ങളായി നിരവധി പ്രാവശ്യം വ്യാപാരികളും ഡ്രൈവർമാരും അടക്കമുള്ള നാട്ടുകാർ മണ്ണഞ്ചേരി പഞ്ചായത്ത് ഭരണസമിതിയോട് ലൈറ്റിെൻറ തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും തിരിഞ്ഞുനോക്കുന്നിെല്ലന്നാണ് ആക്ഷേപം. പരാതി പറഞ്ഞ് മടുത്താണ് സമരവുമായി ഇറങ്ങിയത്. അതേസമയം, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച സാങ്കേതിക വിദഗ്ധരുടെ വിവരങ്ങൾ എം.പിയുടെ ഒാഫിസിൽനിന്ന് കിട്ടുന്ന മുറക്ക് ലൈറ്റിെൻറ അറ്റകുറ്റപ്പണി തുടങ്ങുമെന്ന് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. സന്തോഷ് പറഞ്ഞു. ചിറപ്പ് ലേല നടപടികൾ വിജിലൻസ് അന്വേഷിക്കണം -ബി.ജെ.പി ആലപ്പുഴ: നഗരസഭയിൽ ചിറപ്പുമായി ബന്ധപ്പെട്ട ലേല നടപടികൾ വിജിലൻസ് അന്വേഷിക്കണമെന്ന് ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ലേലത്തിൽ നഗരസഭക്ക് ലഭിക്കേണ്ട പണം ഇടനിലക്കാർ തട്ടിയെടുക്കുകയാണ്. സംഘടിതമായി ലേലം കൈക്കൊണ്ട് സ്ഥലം മറിച്ചുനൽകുന്ന ലോബിയുടെ താൽപര്യങ്ങൾക്ക് നഗരസഭ ഭരണകൂടം ഒത്താശ ചെയ്യുകയാണ്. മണ്ഡലം പ്രസിഡൻറ് വി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. സോമൻ ഉദ്ഘാടനം ചെയ്തു. എം.വി. ഗോപകുമാർ, പാലമുറ്റത്ത് വിജയകുമാർ, കൊട്ടാരം ഉണ്ണികൃഷ്ണൻ, ഡി. പ്രദീപ്, എൽ.പി. ജയചന്ദ്രൻ, കെ. അനിൽകുമാർ, പി. ലിജു എന്നിവർ സംസാരിച്ചു. ജില്ല പ്രവർത്തക കൺെവൻഷൻ ഇന്ന് മണ്ണഞ്ചേരി: സുന്നി മഹല്ല് ഫെഡറേഷൻ ജില്ല പ്രവർത്തക കൺെവൻഷൻ മണ്ണഞ്ചേരി ഇസ്ലാമിക് സെൻററിന് സമീപത്തെ അറഫ ഹോട്ടൽ കോംപ്ലക്സിൽ വെള്ളിയാഴ്ച വൈകുന്നേരം നാലിന് നടക്കും. ജില്ല പ്രസിഡൻറ് കുന്നപ്പള്ളി മജീദ് അധ്യക്ഷത വഹിക്കും. ജില്ല ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
Next Story