Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 5:38 AM GMT Updated On
date_range 2017-12-15T11:08:58+05:30സഹോദയ ഫുട്‌ബാള്‍ ടൂര്‍ണമെൻറ്
text_fields(ചിത്രം) ചേര്‍ത്തല: സഹോദയ ജില്ല സി.ബി.എസ്.ഇ ഫുട്‌ബാള്‍ ടൂര്‍ണമെൻറ് ആരംഭിച്ചു. അഞ്ചുനാള്‍ നീളുന്ന ടൂര്‍ണമെൻറ് ചേര്‍ത്തല ബിഷപ് മൂര്‍ സ്കൂളിലാണ്. കണ്ടമംഗലം രാജരാജേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളും ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂളും തമ്മില്‍ ആദ്യദിനം നടന്ന മത്സരത്തില്‍ ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിജയിച്ചു. ദിവസം എട്ടുവീതം മത്സരങ്ങൾ നടക്കും. സെമി ഫൈനല്‍ 18ന് നടക്കും. ജില്ലയിലെ 27 സി.ബി.എസ്.ഇ സ്‌കൂളുകളില്‍നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. എ.എം. ആരിഫ് എം.എല്‍.എ ടൂര്‍ണമെൻറ് ഉദ്ഘാടനം ചെയ്തു. സഹോദയ ട്രഷറര്‍ ഡയാന ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജോണ്‍ ബോസ്, ബിഷപ് മൂര്‍ വിദ്യാപീഠം സ്കൂള്‍ മാനേജര്‍ ഫാ. അലക്സ് പി. ഉമ്മന്‍, പി.ടി.എ പ്രസിഡൻറ് എസ്. സരിന്‍, സോമശേഖരപ്പണിക്കര്‍, വാര്‍ഡ് അംഗം ശശിധരന്‍, ആശ കുറുപ്പ്, ഉഷാകുമാരി, അനില്‍ ഇന്ദീവരം എന്നിവര്‍ സംസാരിച്ചു. ചുറ്റമ്പല പുനര്‍നിർമാണം; വൃക്ഷപൂജ നടന്നു ചേര്‍ത്തല: തിരുനല്ലൂര്‍ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിെൻറ ചുറ്റമ്പല പുനര്‍നിര്‍മാണത്തിന് തുടക്കംകുറിച്ച് വൃക്ഷപൂജയും മരംമുറിക്കലും നടന്നു. നിര്‍മാണത്തിന് ആവശ്യമായ മരത്തടി ഉരുപ്പടികള്‍ ശേഖരിക്കുന്നതിെൻറ ഭാഗമായി ക്ഷേത്രാങ്കണത്തില്‍ നിന്ന ആഞ്ഞിലിമരമാണ് ആചാരപ്രകാരമുള്ള വൃക്ഷപൂജക്കുശേഷം മുറിച്ചത്. ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നിര്‍മാണ കമ്മിറ്റി ചീഫ് കോഒാഡിനേറ്റര്‍ പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, ദേവസ്വം പ്രസിഡൻറ് രാജു ചെറുവള്ളി, സെക്രട്ടറി ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. 2.80 കോടി മുടക്കി നിര്‍മിക്കുന്ന ചുറ്റമ്പലം രണ്ടുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കും. റാങ്ക് ലിസ്റ്റ് റദ്ദായി ആലപ്പുഴ: ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റൻറ് (കാറ്റഗറി നമ്പർ: 97/2010) തസ്തികക്കായി 2014 മേയ് 26ന് നിലവിൽ വന്ന റാങ്ക് പട്ടിക 2017 ജൂലൈ ഒന്ന് മുതൽ റദ്ദായതായി പി.എസ്.സി ജില്ല ഓഫിസർ അറിയിച്ചു.
Next Story