Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2017 11:08 AM IST Updated On
date_range 15 Dec 2017 11:08 AM ISTഏഴുപറപ്പടവ് നെൽവയലിൽ കൃഷിയിറക്കും
text_fieldsbookmark_border
പിറവം: രാമമംഗലം നെട്ടൂപ്പാടം ഏഴുപറപ്പടവ് ചൊവരയ്ക്കാമരം പാടശേഖരത്തിൽ വർഷങ്ങൾക്കുശേഷം വീണ്ടും നെല്ല് വിളയും. അഞ്ചേക്കറോളം വരുന്ന പാടശേഖരം നെട്ടൂർപ്പാടം പാടശേഖര സമിതിയാണ് 12 കർഷകരുടെ കൈയിൽനിന്ന് പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നത്. പത്ത് വർഷത്തോളമായി തരിശായി കിടക്കുന്നതുമൂലം പുല്ലും വള്ളികളും വളർന്ന് കിടന്ന നിലം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ കൃഷി യോഗ്യമാക്കി. വിത്തു വിതയ്ക്കൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മിനികുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.പി. സുരേഷ്കുമാർ, ജില്ല പഞ്ചായത്തംഗം കെ.എൻ. സുഗതൻ, പാടശേഖരസമിതി സെക്രട്ടറി എൻ.ആർ. ശ്രീനിവാസൻ, േബ്ലാക്ക് പഞ്ചായത്ത് അംഗങ്ങളായ ജിൻസൺ വി. പോൾ, ശ്യാമള ഗോപാലൻ, ഗ്രാമപഞ്ചായത്ത് അംഗം പി.എം. പൈലി, കൃഷി ഒാഫിസർ മേരിമോൾ ജേക്കബ്, സഹകരണ ബാങ്ക് പ്രസിഡൻറ് സി.സി. ജോൺ, സമിതി പ്രസിഡൻറ് മറിയം ഫിലിപ്പ് എന്നിവർ സംസാരിച്ചു. പിഴവുകൾ പരിഹരിക്കാം പിറവം: പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ കമ്പ്യൂട്ടർവത്കരണ നടപടികൾക്കിടയിൽ കെട്ടിട നികുതി സംബന്ധിച്ച വിവരങ്ങളിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ പരിഹരിക്കാൻ കഴിയും. പരാതിയുള്ളവർ ഇൗ മാസം 25നകം അപേക്ഷിക്കേണ്ടതാണ്. കെട്ടിട നികുതി കുടിശ്ശികയുള്ളവർക്ക് ആനുകൂല്യം ലഭിക്കില്ല. എന്നാൽ, കുടിശ്ശികക്കാർക്ക് ഒറ്റത്തവണ അടച്ചാൽ പിഴപ്പലിശയിൽ ഇളവുകൾ നൽകുന്നതാണ്. പഞ്ചായത്ത് ഒാഫിസിൽ നേരിേട്ടാ വെബ്സൈറ്റ് വഴിയോ നികുതി അടക്കാവുന്നതാണ്. പദയാത്ര നടത്തി പിറവം: അക്രമരാഷ്ട്രീയത്തിനും നഗരസഭയിലെ ഭരണസ്തംഭനത്തിനുമെതിരെ ബി.ജെ.പി പ്രചാരണ പദയാത്ര നടത്തി. നഗരസഭതല കമ്മിറ്റി അധ്യക്ഷൻ ശശി മാധവെൻറ നേതൃത്വത്തിൽ ആരംഭിച്ച യാത്ര ജില്ല സെക്രട്ടറി എം.എൻ. മധു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് എം.എസ്. ശ്രീകുമാർ പതാക കൈമാറി. വൈകീട്ട് ആറിന് പഴയ ബസ് സ്റ്റാൻഡ് കവലയിൽ ചേർന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ കൗൺസിലർമാരായ ഉണ്ണി വല്ലയിൽ, സിജി സുകുമാരൻ, പ്രഭാ പ്രശാന്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story