Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുനായ്​ ആക്രമണം

തെരുവുനായ്​ ആക്രമണം

text_fields
bookmark_border
ചാരുംമൂട്: ചാരുംമൂട് മേഖലയിൽ തുടരുന്നു. പശുവിനെയും മൂന്ന് ആടിനെയും തെരുവുനായ്ക്കൾ കടിച്ചുകൊന്നു. നൂറനാട് എരുമക്കുഴി കനാൽ അരികിൽ താമസിക്കുന്ന മുളമൂട്ടിൽ നാരായണ​െൻറ മൂന്ന് ആടിനെയും പണയിൽ ചെട്ടിശ്ശേരിൽ ചന്ദ്രമതിയുടെ നാലുവർഷം പ്രായമുള്ള പശുവിനെയുമാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. വ്യാഴാഴ്ച രാവിലെ ആേറാടെ നാരായണ​െൻറ വീടിനോട് ചേർന്ന ചായ്പ്പിൽ കെട്ടിയിരുന്ന ആടുകളെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ആടി​െൻറ കരച്ചിൽ കേട്ട് ഓടിയെത്തിയ നാരായണനെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ചന്ദ്രമതിയുടെ വീട്ടിലെ എരുത്തലിൽ കെട്ടിയ പശുവിനെ തെരുവുനായ്ക്കൾ ആക്രമിച്ചത്. വീട്ടുകാർ എത്തിയപ്പോഴേക്കും കഴുത്തിന് ഗുരുതര കടിയേറ്റ പശു ചത്തിരുന്നു. ഇരു കുടുംബത്തി​െൻറയും പ്രധാന വരുമാനമാർഗമായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഇല്ലാതായത്. ഈ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. മൂന്നുമാസത്തിനിടെ വളർത്തുമൃഗങ്ങൾക്കും കുട്ടികളടക്കം തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ലോക ഭിന്നശേഷി ദിനാചരണം ഹരിപ്പാട്: മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസകേന്ദ്രമായ സബർമതി ഹരിപ്പാടി​െൻറയും കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവിസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണവും കുടുംബസംഗമവും മൂന്നിന് നടക്കും. രാവിലെ 11ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story