Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോഷ്്ടാക്കളെന്ന്...

മോഷ്്ടാക്കളെന്ന് സംശയം: നാടോടി സ്​ത്രീകളെ പൊലീസിന് കൈമാറി

text_fields
bookmark_border
മൂവാറ്റുപുഴ: മോഷ്ടാക്കളെന്ന സംശയത്തിൽ നാട്ടുകാർ പിടികൂടിയ നാടോടി സ്ത്രീകളെ പൊലീസിന് കൈമാറി. വ്യാഴാഴ്ച വൈകുന്നേരം നാേലാടെ കടാതി പാടത്തിന് സമീപത്തുനിന്നാണ് രണ്ട് സ്ത്രീകളെ പിടികൂടിയത്. ബസിൽ വന്നിറങ്ങിയ സ്ത്രീകളെ സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ പിന്തുടരുകയായിരുന്നു. പിന്നീട് ഇവരെ കാണാതായി. കുറച്ച് സമയങ്ങൾക്കുശേഷം ഓട്ടോയിൽ ഇവർ വീണ്ടും ഇതേ സ്ഥലത്ത് തിരികെയെത്തി. നാട്ടുകാർ ചുറ്റും കൂടിയപ്പോൾ ഇവർ കൈയിലുണ്ടായിരുന്ന പണപ്പൊതി എറിഞ്ഞുകളഞ്ഞു. ഇതിൽ ആറായിരത്തോളം രൂപ ഉണ്ടായിരുന്നു. കൂടാതെ, ഇവരുടെ കൈയിൽ ഭാണ്ഡക്കെട്ടും ഉണ്ടായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ സ്ത്രീകളെ കണ്ടതിനെത്തുടർന്ന് മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story