Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:35 AM GMT Updated On
date_range 1 Dec 2017 5:35 AM GMTകനാൽ ശുചീകരിച്ചില്ല കുഞ്ഞുണ്ണിക്കര ദ്വീപിൽ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsbookmark_border
ആലുവ: ഉളിയന്നൂർ --കുഞ്ഞുണ്ണിക്കര ദ്വീപിൽ കുടിവെള്ളക്ഷാമം രൂക്ഷം. മണൽവാരൽമൂലം പുഴയുടെ ആഴം വർധിച്ചതോടെ കിണറുകളിലേക്കുള്ള ഉറവ നിലച്ച അവസ്ഥയാണ്. പലഭാഗത്തെയും ഭൂഗർഭ ജലം കുടിക്കാനും കഴിയുന്നില്ല. ഉളിയന്നൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ് ദ്വീപിലെ പ്ര ധാന ജല േസ്രാതസ്സ്. കൃഷിഭൂമിയിലേക്ക് കനാൽ വഴി വെള്ളമെത്തുമ്പോൾ കിണറുകളിൽ ഉറവ ലഭിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ കനാൽ വെള്ളം എത്തിയിട്ടില്ല. കനാലുകൾ കാടുകയറിക്കിടക്കുന്നതാണ് വെള്ളം വരാതിരിക്കാൻ കാരണമെന്നറിയുന്നു. വേനലിെൻറ തുടക്കത്തിൽ കനാലുകൾ വൃത്തിയാക്കലാണ് പതിവ്. എന്നാൽ, ഈ വർഷം കരാർ നൽകുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കനാൽ വഴി പാടശേഖരങ്ങളിലേക്കും പറമ്പുകളിലേക്കും വെള്ളം എത്താത്തതിനാൽ കൃഷി ഉണങ്ങിത്തുടങ്ങി. ചീര, ഏത്തവാഴ, വെള്ളരി, പൊട്ടുവെള്ളരി, പച്ചക്കറികൾ എന്നിവയാണ് ദ്വീപിലെ പ്രധാന കൃഷികൾ. കനാൽ വൃത്തിയാക്കി വിതരണം ആരംഭിച്ചില്ലെങ്കിൽ കുടിവെള്ളം പണംകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് ദ്വീപ് നിവാസികൾ. പിഴപ്പലിശ ഇല്ലാതെ നികുതി അടക്കാം ആലുവ: ചൂർണിക്കര പഞ്ചായത്തിൽ ഊർജിത വസ്തു നികുതി പിരിവിെൻറ ഭാഗമായി വസ്തുനികുതി കുടിശ്ശിക വരുത്തിയ നികുതിദായകർക്ക് പിഴപ്പലിശ ഇല്ലാതെ നികുതി അടക്കാം. പഞ്ചായത്ത് ഓഫിസിൽ നികുതി അടക്കാൻ സൗകര്യമുണ്ട്. നികുതിദായകർ ഈ സൗകര്യം പ്രയോജനപ്പെടുത്തി ജപ്തി, േപ്രാസിക്യൂഷൻ നടപടികളിൽനിന്ന് ഒഴിവാകണമെന്ന് അധികൃതർ അറിയിച്ചു.
Next Story