Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 2:15 PM IST Updated On
date_range 31 Aug 2017 2:15 PM ISTപ്രതിസന്ധി വകവെക്കാതെ ഒാണം^പെരുന്നാൾ വിപണി
text_fieldsbookmark_border
പ്രതിസന്ധി വകവെക്കാതെ ഒാണം-പെരുന്നാൾ വിപണി കറൻസി പിൻവലിക്കലും ചരക്ക് സേവന നികുതിയും സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ തിരുത്തുകയാണ് ഇക്കുറി കേരളത്തിലെ ഒാണം-ബക്രീദ് വിപണി. കാണം വിറ്റും ഒാണം ഉണ്ണണമെന്ന പഴമൊഴി അന്വർഥമാക്കാനൊരുങ്ങുകയാണ് മലയാളികൾ. ഇക്കുറി ബലിപെരുന്നാളും ഒാണവും അടുത്ത് വന്നതിനാൽ നാടെങ്ങും ഉത്സവാന്തരീക്ഷം അലയടിക്കുകയാണ്. െറസിഡൻറ്സ് അസോസിേയഷനുകൾ ഉൾപ്പെടെ ജാതിമത ഭേദമേന്യേ മലയാളികൾ അംഗങ്ങളായ സംഘടനകളും സാമൂഹിക പ്രസ്ഥാനങ്ങളും ബക്രീദ്-ഒാണം കൂട്ടായ്മകൾ ഒരുക്കുന്ന തിരക്കിലാണ്. സൈപ്ലകോയും കൺസ്യൂമർഫെഡും ഖാദിബോർഡും അടങ്ങുന്ന സർക്കാർ സംവിധാനങ്ങൾ വിശേഷാവസരങ്ങളിൽ വിപണിയിൽ ഇറങ്ങിക്കളിക്കാറുണ്ട്. ഇത്തവണ ഉപഭോക്താക്കളെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള വിശിഷ്ട അവസരമാണ് കൈവന്നിരിക്കുന്നത്. മുണ്ട് മുറുക്കിയുടുത്തായാലും വേണ്ടില്ല, ഓണവും പെരുന്നാളും കെങ്കേമമാക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് മലയാളി കുടുംബങ്ങൾ. സര്‍ക്കാര്‍--അർധസര്‍ക്കാര്‍--സ്വകാര്യ-സഹകരണ മേഖലയില്‍ നിശ്ചിത വേതനമുള്ള ജീവനക്കാരും അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരും ഏറെ പണം ചെലവഴിക്കുന്നതും ഇത്തരം ആഘോഷ വേളയിൽ തന്നെയാണ്. ഫെസ്റ്റിവൽ അലവൻസും ബോണസും ശമ്പള അഡ്വാൻസുമൊക്കെ ബക്രീദ്-ഓണ വിപണിയിലൊഴുകും. ശതകോടികളുടെ ബിസിനസ് നടത്തുന്ന വൻകിട വ്യവസായികളും വ്യാപാരികളും മുതൽ സ്വയം തൊഴില്‍ ചെയ്യുന്ന ആളുകൾ വരെ കുടുംബ ബജറ്റ് നോക്കാതെയാണ് ഇൗ നാളുകളിൽ ഷോപ്പിങ്ങിന് ഇറങ്ങുക. വിപണിയിൽ ഇറക്കുന്ന കാശ് കറങ്ങിത്തിരിഞ്ഞ് സ്വന്തം കീശയിൽ തന്നെ തിരികെ വരുമെന്ന ലളിതമായ സാമ്പത്തിക ശാസ്ത്രമാണ് എല്ലാവെരയും വരവ് മറന്ന് പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നത്. ഉത്തരേന്ത്യയില്‍ ഹോളിയും ദക്ഷിണേന്ത്യയില്‍ ദീപാവലിയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ഉൽപന്നങ്ങൾ വിറ്റഴിയുന്നത് കേരളത്തിലെ ഓണം തന്നെയാണെന്ന് മാർക്കറ്റിങ് ഏജൻസികൾ സാക്ഷ്യപ്പെടുത്തുന്നു. ഇതിനായി പരസ്യ ഏജൻസികൾ കഴിവ് പരമാവധി പുറത്തെടുത്ത് പ്രയോഗിക്കുന്നു. ഓണമെന്ന് കേള്‍ക്കുമ്പോള്‍ ജാതി, മത, കക്ഷി രാഷ്ട്രീയ ഭേദമന്യേ സകല മലയാളിയുെടയും മനസ്സുകളിൽ ബഹുവര്‍ണങ്ങളാല്‍ സമൃദ്ധമായ പൂക്കളം തന്നെയായിരിക്കും തെളിയുക. വള്ളംകളിയും കുമ്മാട്ടിയും പുലികളിയുമൊക്കെയായി പ്രാദേശികമായ നിരവധി അനുബന്ധ ആഘോഷങ്ങള്‍ അരങ്ങേറുക പതിവാണ്. അന്യംനിന്ന പല നാടൻ കലാരൂപങ്ങൾക്കും ശക്തമായ തിരിച്ചുവരവിന് വേദിയൊരുക്കാൻ ഉദാരവത്കരണ, സ്വകാര്യവത്കരണ, ആഗോളവത്കരണ നടപടികൾ വഴിയൊരുക്കിയെന്നത് വിസ്മരിക്കാനാവില്ല. രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളായാലും സാംസ്കാരിക ഘോഷയാത്രകളായാലും നാടൻ കലാരൂപങ്ങൾ അവിഭാജ്യ ഘടകമാണ്. ഇത് സ്പോൺസർ ചെയ്യാൻ ധാരാളം ബിസിനസ് ഗ്രൂപ്പുകൾ ധൈര്യപൂർവം കടന്നുവരുന്നുവെന്നതാണ് മറ്റൊരു സവിശേഷത. പ്രാദേശിക ക്ഷേത്ര ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളുമെല്ലാം മൂല്യവർധിത ഉൽപന്നങ്ങളായി പരിവർത്തനം ചെയ്യാമെന്നതിനാൽ ചെറുതും വലുതുമായ നിരവധി സാധ്യതകൾ തുറന്നുവരുകയാണ്. മോഹൻ വള്ളാട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story