Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമർപ്പണ ത്യാഗം മഹത്തരം

സമർപ്പണ ത്യാഗം മഹത്തരം

text_fields
bookmark_border
(ചിത്രം എ.പി 102 -ഡോ. എച്ച്. ഫസൽ റഹ്മാൻ) ത്യാഗത്തി​െൻറയും സമർപ്പണത്തി​െൻറയും നിദർശനമായ ബലിപെരുന്നാൾ സമാഗതമായി. സമാനതകളില്ലാത്ത സംഭവത്തി​െൻറ ചൈതന്യം അലയടിക്കുന്ന വേളയാണിത്. അല്ലാഹുവി​െൻറ കൽപനക്ക് അനുസരിച്ച് ജീവിക്കാനും ഇച്ഛകൾ അനുസരിക്കാനും കഴിയുേമ്പാൾ ഉണ്ടാകുന്ന ആത്മസംതൃപ്തി ഇവിടെ വിളംബരം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ഇബ്രാഹീം നബിയുടെയും ഇസ്മാഇൗൽ നബിയുടെയും സമർപ്പണത്തി​െൻറയും ത്യാഗത്തി​െൻറയും ജീവിതത്തിന് സമാനതകളില്ല എന്ന് പറയുന്നത്. ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികൾ ബലിപെരുന്നാൾ അഥവ വലിയ പെരുന്നാളിനെ വരവേൽക്കാനുള്ള ആഹ്ലാദത്തിലാണ്. ഇഹലോക ജീവിതത്തിൽ ലഭിക്കുന്ന ഭൗതിക നേട്ടങ്ങളോ സമ്പത്തുകളോ അല്ല, മറിച്ച് ദൈവത്തി​െൻറ ആജ്ഞകൾക്കും കൽപനകൾക്കും അനുസരിച്ചുള്ള ജീവിതക്രമം നയിക്കുേമ്പാഴാണ് നമ്മൾ ദൈവത്തിലേക്ക് കൂടുതൽ അടുക്കുന്നത്. ഏറെ നാളിനുശേഷം ജനിച്ച, ത​െൻറ വലിയ സമ്പാദ്യമായ മകനെ അല്ലാഹുവി​െൻറ അരുളപ്പാട് അനുസരിച്ച് ബലിയർപ്പിക്കാൻ തയാറായ പിതാവി​െൻറ വിശ്വാസ നിശ്ചയദാർഢ്യവും ത​െൻറ ജീവൻ നഷ്ടപ്പെടുമെന്ന് കരുതിയിട്ടും അനുസരിക്കാൻ തയാറായ മക​െൻറ നിർമലമായ മനസ്സും ഇവിടെ വ്യക്തമാക്കപ്പെടുകയാണ്. വലിയ സന്ദേശമാണ് ഇത് മനുഷ്യസമൂഹത്തിന് നൽകുന്നത്. ജീവിതത്തി​െൻറ ഒാരോ ഘട്ടത്തിലും നമ്മൾ ചെയ്യുന്ന ഒാരോ പ്രവൃത്തിയും തീർച്ചയായും ദൈവേച്ഛക്ക് അനുസരിച്ചായിരിക്കണം. മകനെ ബലിയർപ്പിക്കാൻ തയാറാകുേമ്പാൾ ഇബ്രാഹീം നബിയുടെയും ഇസ്മാഇൗൽ നബിയുടെയും ആത്മസമർപ്പണം തിരിച്ചറിഞ്ഞ് അല്ലാഹു ആടിനെ ബലിയർപ്പിക്കാൻ നിർദേശം നൽകുന്നു. വിശുദ്ധ ഖുർആനിൽ ഇബ്രാഹീം നബിയുടെയും ഇസ്മാഇൗൽ നബിയുടെയും ത്യാഗസുരഭിലമായ സമർപ്പണചര്യയെ പലതവണ പ്രതിപാദിക്കുന്നുണ്ട്. നമുക്ക് പ്രിയപ്പെട്ട ഒന്നിനെ ബലിയർപ്പിക്കാൻ കഴിയുന്ന മനസ്സ് ഇൗ ത്യാഗത്തി​െൻറ ഭാഗമാണ്. ബലികർമത്തെ ശ്രേഷ്ഠമാക്കുന്നതും അതാണ്. പൂർണ മനുഷ്യനാകാൻ എങ്ങനെ കഴിയും എന്നതി​െൻറ വ്യക്തമായ കൽപനകളുടെ ക്രോഡീകരണമാണ് പുണ്യഗ്രന്ഥത്തിലുള്ളത്. സ്നേഹവും സാഹോദര്യവും ത്യാഗവും സമർപ്പണവുമെല്ലാം അതിൽ അടങ്ങിയിരിക്കുന്നു. ഹജ്ജും വളരെ പ്രധാനമാണ്. ആരോഗ്യവും സമ്പത്തും ഉണ്ടെങ്കിൽ ഹജ്ജ് നിർവഹിച്ചിരിക്കണം. സ്വയം ആർജിത സമ്പത്തായിരിക്കണം ചെലവഴിക്കേണ്ടത്. ഹജ്ജും ഉംറയും വിശ്വാസിക്ക് നിർബന്ധമാണ്. ഹജ്ജ് നൽകുന്ന സന്ദേശവും പ്രധാനപ്പെട്ടതാണ്. വിവിധ രാജ്യങ്ങളിൽനിന്ന് വ്യത്യസ്ത സംസ്കാരങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾ ചരടിൽ കോർത്ത മാലപോലെ അവിടെ ഒന്നിക്കുേമ്പാൾ ഉണ്ടാകുന്ന ആത്മസംതൃപ്തിക്ക് പകരം വെക്കാൻ മറ്റെന്താണുള്ളത്. അതിരുകളില്ലാത്ത സാഹോദര്യത്തി​െൻറയും മാനവികതയുടെയും ചിത്രമാണ് അതിലൂടെ ആലേഖനം ചെയ്യപ്പെടുന്നത്. അറഫ സംഗമത്തിലൂടെ െഎകരൂപ്യത്തി​െൻറ തിളക്കം ദൃശ്യമാകും. സമാധാനത്തി​െൻറയും സാഹോദര്യത്തി​െൻറയും സന്ദേശം വിളംബരം ചെയ്യുന്ന മഹനീയ വിശ്വാസകർമകാണ്ഡത്തിലെ ദീപ്തമായ വിളക്കായാണ് ബലിപെരുന്നാൾ പ്രശോഭിക്കുന്നത്. -ഡോ. എച്ച്. ഫസൽ റഹ്മാൻ (റിട്ട. പ്രഫസർ) കൺസൾട്ടൻറ് സർജൻ, ആലപ്പുഴ സാഗര സഹകരണ ആശുപത്രി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story