Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള വാഴ്​സിറ്റി

കേരള വാഴ്​സിറ്റി

text_fields
bookmark_border
എം.എ പൊളിറ്റിക്കല്‍ സയന്‍സ്: സീറ്റൊഴിവ് തിരുവനന്തപുരം: കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സിന് (2017--19 ബാച്ച്) പട്ടികവര്‍ഗം (എസ്.ടി) വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ രണ്ട് ശനി രാവിലെ 10ന് കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്മ​െൻറില്‍ ഹാജരാകണം. എം.ടെക് (ടെക്‌നോളജി മാനേജ്‌മ​െൻറ്) സ്‌പോട്ട് അഡ്മിഷന്‍ കാര്യവട്ടം ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠനവകുപ്പില്‍ എം.ടെക് (ടെക്‌നോളജി മാനേജ്‌മ​െൻറ്) (2017-19 ബാച്ച്) പ്രവേശനത്തിനായി എസ്.സി/എസ്.ടി വിഭാഗത്തിന് (2 സീറ്റ്) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷ ഫോമും (അപേക്ഷ ഫീസ് -500 രൂപ) സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുകളുമായി സെപ്റ്റംബര്‍ രണ്ട് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ www.keralauniversity.ac.in ൽ ലഭിക്കും. യോഗ രജിസ്‌ട്രേഷന്‍ കായിക പഠനവകുപ്പ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ജി.വി. രാജ പവിലിയനില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ചുവരുന്ന പ്രതിമാസ യോഗ പരിശീലന പരിപാടിയുടെ സെപ്റ്റംബര്‍ മാസത്തെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷ കായിക പഠനവകുപ്പ് ഓഫിസില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8921507832, 0471 2306485. അപേക്ഷിക്കാനുള്ള തീയതി നീട്ടി ജൂലൈ 15-ന് ഫലം പ്രസിദ്ധീകരിച്ച പാര്‍ട്ട് മൂന്ന് ബി.കോം ആന്വല്‍ സ്‌കീം പരീക്ഷയുടെ സൂക്ഷ്മ പരിശോധനക്കും പുനര്‍മൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബര്‍ 20വരെ നീട്ടി. ബി.സി.എ പ്രായോഗിക പരീക്ഷകള്‍ ജൂലൈയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ കോഴ്‌സി​െൻറ നാലാം സെമസ്റ്റര്‍ പ്രായോഗിക പരീക്ഷകള്‍ സെപ്റ്റംബര്‍ 13-നും രണ്ടാം സെമസ്റ്റര്‍ പ്രായോഗിക പരീക്ഷ സെപ്റ്റംബര്‍ 20നും തുടങ്ങും. വിശദവിവരങ്ങള്‍ www.keralauniversity.ac.in ൽ ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story