Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.എ.ടിക്ക്​ ഓണാവധി

സി.എ.ടിക്ക്​ ഓണാവധി

text_fields
bookmark_border
കൊച്ചി: ഓണാവധി പ്രമാണിച്ച് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റിവ് ൈട്രബ്യൂണൽ എറണാകുളം ബെഞ്ച് സെപ്റ്റംബര്‍ അഞ്ചുമുതല്‍ എട്ടുവരെ പ്രവര്‍ത്തിക്കില്ല. ജുഡീഷ്യല്‍ അംഗം യു. ശരത്ചന്ദ്ര​െൻറ വെക്കേഷന്‍ െബഞ്ച് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ കേള്‍ക്കാൻ ആറിന് രാവിലെ 11ന് സിറ്റിങ് നടത്തും. െെട്രബ്യൂണലി​െൻറ രജിസ്ട്രി പതിവുപോലെ ഓണാവധി കാലയളവിലും പ്രവര്‍ത്തിക്കും. അടിയന്തര പ്രാധാന്യമുള്ള അപേക്ഷകള്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ സ്വീകരിക്കും. ഗ്രാമീണ്‍ ഡാക് സേവക് ഒഴിവുകളിലേക്ക് ഒക്‌ടോബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം കൊച്ചി: കേരള സര്‍ക്കിള്‍ ഗ്രാമീണ്‍ ഡാക് സേവക് ഒഴിവുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സംവിധാനം ഒക്‌ടോബര്‍ ഒന്നുമുതല്‍ പുനരാരംഭിക്കുമെന്ന് എറണാകുളം പോസ്റ്റല്‍ ഡിവിഷൻ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. https://indiapost.gov.in, https://appost.in/gdsonline വെബ്‌സൈറ്റുകളിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ആഗസ്റ്റ് 21 മുതല്‍ ആരംഭിച്ചിരുന്ന ഓണ്‍ലൈന്‍ അപേക്ഷ സംവിധാനമാണ് സാങ്കേതികകാരണങ്ങളാല്‍ ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റിയത്.
Show Full Article
TAGS:LOCAL NEWS 
Next Story