Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 2:11 PM IST Updated On
date_range 31 Aug 2017 2:11 PM ISTമത്സ്യസമ്പത്ത് വർധിപ്പിച്ച ചെന്നിത്തല പഞ്ചായത്ത് പ്രസിഡൻറിന് ആദരം
text_fieldsbookmark_border
മാന്നാർ: അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിച്ച് ജില്ലയിൽ മികവ് നേടിയ ചെന്നിത്തല പഞ്ചായത്ത് പ്രസിഡൻറ് ഇ.എൻ. നാരായണന് ആദരം. മത്സ്യസമൃദ്ധി പ്രകാരം നടത്തിയ കൃഷിയിൽ നാലുലക്ഷം മുതൽ 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഇരുനൂറിലധികം കർഷകരുടെ സ്വകാര്യ കുളങ്ങളിലും പഞ്ചായത്ത് ജലാശയങ്ങളിലും ക്ഷേത്രക്കുളങ്ങളിലും വിവിധ പാടശേഖരങ്ങൾ, അച്ചൻകോവിൽ-പമ്പ നദികളിലും നിക്ഷേപിച്ച് വർധന സാധ്യമാക്കി 60 ടൺ മത്സ്യങ്ങളെ വിളവെടുത്തതിലൂടെയാണ് അംഗീകാരം നേടിയത്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് കൈമാറി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമിച്ച 72 കുളങ്ങളിൽ മത്സ്യകൃഷി നടത്തുന്നതിന് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനവും നടത്തി. കൂടാതെ കുടുംബശ്രീ യൂനിറ്റുകൾ വിളവെടുത്ത ജൈവപച്ചക്കറികളും കപ്പ, ഏത്തക്ക, ചേന ഉൾപ്പെടെ പഞ്ചായത്ത് ഓഫിസ് വളപ്പിൽ വിപണനം തുടങ്ങി. വൈസ് പ്രസിഡൻറ് ജയകുമാരി, ജിനു ജോർജ്, ജോസ് കുളങ്ങര, സ്ഥിരം സമിതി അധ്യക്ഷന്മാരായ അംബിക കുമാരി, സുമ വിശ്വാസ്, അംഗങ്ങളായ സേവ്യർ, തോമസുകുട്ടി, ഉദയൻ എന്നിവർ സംസാരിച്ചു. ഹൃദയസംഗമം ഓണാഘോഷ പരിപാടി ഹരിപ്പാട്: മുട്ടം വസ്ഥം പകൽവീട്ടിൽ വെള്ളിയാഴ്ച ഹൃദയസംഗമം എന്ന പേരിൽ ഓണാഘോഷ പരിപാടി നടക്കും. ഓണക്കോടി വിതരണം, ഓണസന്ദേശം, സംഗീത വിരുന്ന്, ചികിത്സ സഹായവിതരണം, പകൽവീട് അംഗങ്ങളും വിവിധ രോഗാതുരരുടെയും സാന്ത്വനം പെൻഷൻ അംഗങ്ങളുടെയും സംഗമം, ഓണസദ്യ എന്നിവ നടക്കും. താലൂക്ക് ലീഗൽ സർവിസ് സൊസൈറ്റി ചെയർമാനും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമായ ഡോണി തോമസ് വർഗീസ് ഓണസന്ദേശം നൽകും. ആലപ്പുഴ നഗരസഭ ചെയർമാൻ തോമസ് ജോസഫ് പെൻഷനും സഹായവിതരണവും സാമൂഹികപ്രവർത്തക പി.കെ. മേദിനി സൗജന്യ മരുന്ന് വിതരണവും നടത്തും. പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ പകൽവീട് അംഗങ്ങൾക്ക് ഓണക്കോടി സമ്മാനിക്കും. ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സോമലത എന്നിവർ പെങ്കടുക്കും. പ്രഫ. അജിത്ത് അധ്യക്ഷത വഹിക്കും. ആയാപറമ്പ് ഗാന്ധിഭവൻ സ്‌നേഹവീട്ടിലെ അമ്മമാരുടെ സമർപ്പണ ഗാനാലാപനവും അമ്മമാരെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും. ഓണസദ്യയിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, നഗരസഭ ചെയർപേഴ്‌സൻ പ്രഫ. സുധ സുശീലൻ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിപിൻ സി. ബാബു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി, പഞ്ചായത്ത് പ്രസിഡൻറുരായ രാധ രമചന്ദ്രൻ, എസ്. രാജേന്ദ്രക്കുറുപ്പ്, എസ്. സുരേഷ്‌കുമാർ, കായംകുളം നഗരസഭ കൗൺസിലർ വിജയകുമാർ, നിഷ ജയൻ, ചുനക്കര ജനാർദനൻ നായർ, ഫാ. അലക്‌സാർ വട്ടക്കാട്ട്, സാന്ത്വനം സെക്രട്ടറി കെ. സോമനാഥൻ നായർ തുടങ്ങിയവർ പെങ്കടുക്കും. മധുരഗീതങ്ങൾ, അൽപം വിനോദം, ഫ്യൂഷൻ കച്ചേരി എന്നിവയുമുണ്ടാകും. അയ്യങ്കാളി ജന്മദിനാഘോഷം ഹരിപ്പാട്: മുട്ടം വിജ്ഞാനവികാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജന്മദിനാഘോഷവും പ്രഭാഷണ പരമ്പരയുടെ പത്താമത് ഭാഗവും നടന്നു. കേരള സമൂഹത്തിെൻറ രൂപാന്തരവും അയ്യങ്കാളിയും എന്ന വിഷയത്തിൽ സാമൂഹിക പ്രവർത്തകൻ പ്രമോദ് നാരായണൻ പ്രഭാഷണം നടത്തി. ജോൺ തോമസ്, ടി.വി. സുഗതൻ, എൻ. കരുണാകരൻ, കെ.കെ. പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story