Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2017 2:11 PM IST Updated On
date_range 31 Aug 2017 2:11 PM ISTജൈവപച്ചക്കറി വിപണന കേന്ദ്രം തുറന്നു
text_fieldsbookmark_border
മാവേലിക്കര: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് വടക്കുവശം ആരംഭിച്ച ഓണക്കാല പച്ചക്കറി വിപണനകേന്ദ്രത്തിെൻറ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍ നിര്‍വഹിച്ചു. സി.പി.എം നേതൃത്വത്തില്‍ രൂപവത്കരിച്ച ജില്ല സഹകരണ ഓര്‍ഗാനിക് ആൻഡ് അഗ്രിക്കള്‍ചറല്‍ സൊസൈറ്റിയുടെയും (അഡ്‌കോസ്) മാവേലിക്കര കാര്‍ഡ് ബാങ്കിെൻറയും സംയുക്താഭിമുഖ്യത്തിലാണ് വിൽപന. നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ് ആദ്യവില്‍പന നടത്തി. ബാങ്ക് പ്രസിഡൻറ് മുരളി തഴക്കര അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍, ജില്ല കമ്മിറ്റി അംഗം കോശി അലക്‌സ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ജി. അജയകുമാര്‍, പി.കെ. ശശിധരന്‍, ബാങ്ക് സെക്രട്ടറി ബി. പുഷ്പകുമാരി എന്നിവര്‍ സംസാരിച്ചു. അഡ്‌കോസ് കണ്‍വീനര്‍ അഡ്വ. ജി ഹരിശങ്കര്‍ സ്വാഗതം പറഞ്ഞു. വിപണന കേന്ദ്രത്തിലേക്കുള്ള പച്ചക്കറി വിഭവങ്ങള്‍ അഡ്വ. ജി. ഹരിശങ്കറില്‍നിന്ന് കാര്‍ഡ് ബാങ്ക് പ്രസിഡൻറ് മുരളി തഴക്കര ഏറ്റുവാങ്ങി. പെരുന്നാൾ നമസ്കാരം മാവേലിക്കര മാവേലിക്കര ജുമാമസ്ജിദ്: വാഹിദ് മുസ്ലിയാർ -8.00 മാന്നാർ ജുമാമസ്ജിദ്: മുഹമ്മദ് ഫൈസി -8.30 പാവുക്കര ജുമാമസ്ജിദ്: നാസിമുദ്ദീൻ അഹ്സനി സഖാഫി -8.00 ഇരമത്തൂർ ജുമാമസ്ജിദ്: മുഹമ്മദ് ഷബീർ മഹ്ളരി -8.00 വെട്ടിയാർ കിഴക്ക് ജുമാമസ്ജിദ്: ഹാഫിള് അൽഖാസിമി -9.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story