Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഴം, പച്ചക്കറി വിപണന...

പഴം, പച്ചക്കറി വിപണന മേള ഓണം സമൃദ്ധിക്ക്​ തുടക്കമായി

text_fields
bookmark_border
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തി​െൻറയും കൃഷിഭവ‍​െൻറയും കൈരളി എ ഗ്രേഡ് ക്ലസ്റ്ററി​െൻറയും ആഭിമുഖ്യത്തില്‍ ഓണം-ബക്രീദ് പഴം, പച്ചക്കറി വിപണന മേള 'ഓണം സമൃദ്ധിക്ക്' പായിപ്ര കവലയില്‍ തുടക്കമായി. വിപണിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍ ആദ്യവില്‍പന നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ പി.എന്‍. രാജു, ക്ലസ്റ്റര്‍ പ്രസിഡൻറ് കെ.കെ. മീതിയന്‍, സെക്രട്ടറി കെ.കെ. ശ്രീധരന്‍, വി.ഇ. നാസര്‍, എം.വി. സുഭാഷ്, ഇ.എം. ഹരിദാസ് എന്നിവര്‍ സംബന്ധിച്ചു. വിപണി സെപ്റ്റംബര്‍ മൂന്നുവരെ പ്രവര്‍ത്തിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story