Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപായിപ്ര പ്രതിഭകേന്ദ്രം ...

പായിപ്ര പ്രതിഭകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: . പ്രതിഭകേന്ദ്രത്തി​െൻറ ഉദ്ഘാടനം തട്ടുപറമ്പ് വിജ്ഞാന ഭവന്‍ ലൈബ്രറിയില്‍ നടന്ന ചടങ്ങിൽ പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് ആലീസ്‌ കെ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ എന്‍.ജി. രമാദേവി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം വി.എച്ച്. ഷഫീക്ക്‌, ബി.ആര്‍.സി െട്രയിനര്‍ ആനി ജോര്‍ജ്, നസീമ സുനില്‍, പി.വി. കുര്യാക്കോസ്, സുജിമോള്‍, സി.എന്‍. കൂഞ്ഞുമോള്‍, രാജീവ് എന്നിവർ സംസാരിച്ചു. ഓണാഘോഷം മൂവാറ്റുപുഴ: കായനാട് ഗ്രാമീണ വായനശാലയുടെ ഓണാഘോഷം വെള്ളിയാഴ്ച നടത്തും. രാവിലെ എട്ടിന് കായനാട് ഗവ. എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ ഓണപ്പൂക്കളമൊരുക്കൽ മത്സരം, കലാസാഹിത്യ, കായിക കൗതുക മത്സരങ്ങൾ എന്നിവയുണ്ടാകും. വൈകീട്ട് 5.30ന് പൊതുസമ്മേളനവും സമ്മാന വിതരണവും മാറാടി പഞ്ചായത്ത് പ്രസിഡൻറ് ലത ശിവൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story