Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാർമിക്കാൻ ഏറെ......

ഒാർമിക്കാൻ ഏറെ... ഒാണ​മാകു​േമ്പാൾ അതിലേറെ

text_fields
bookmark_border
ജീവിതത്തിൽ ഒേട്ടറെ സന്തോഷങ്ങൾക്കും സന്താപങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആഹ്ലാദവും വേദനയും നിറഞ്ഞ കാലമാണ് കടന്നുപോയത്. എങ്കിലും ഒരിത്തിരി പച്ചപിടിച്ച ഒാർമകൾ അവിടവിടെയായി ഉയർന്നുനിൽക്കുന്നുണ്ട്. അതിലൊന്ന് ഒാണത്തെക്കുറിച്ചാണ്. കേരള രാഷ്ട്രീയത്തിലെ മുത്തശ്ശിയായ കെ.ആർ. ഗൗരിയമ്മ ഒാണത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. ഞാൻ ജനിച്ചുവളർന്നത് ചേർത്തല താലൂക്കിലെ ഒരു ഗ്രാമത്തിലാണ്. ഗ്രാമത്തി​െൻറ എല്ലാ നന്മകളും െഎശ്വര്യവും അവിടെ ഉണ്ടായിരുന്നു. ജനങ്ങൾ അതിരുകളില്ലാത്ത സ്നേഹവും െഎക്യവും കാണിച്ചു. ഒരുതരത്തിലുള്ള വേർതിരിവും കണ്ടിരുന്നില്ല. പാവപ്പെട്ട തൊഴിലാളികളായിരുന്നു കൂടുതൽ. ഒാണത്തെക്കുറിച്ച് ഒാർക്കുേമ്പാൾ അക്കാലത്തെ ഒരുമയാണ് മനസ്സിൽ ഒാടിെയത്തുക. എന്തൊരു സന്തോഷം. ഞങ്ങളെല്ലാം വീട്ടുമുറ്റത്ത് ആടിപ്പാടി നടന്ന കാലം. ഒാണത്തോടൊപ്പം വള്ളംകളിയും പ്രധാനമായിരുന്നു. അന്ന് വള്ളംകളിക്ക് കേട്ട പാട്ട് ഇന്നും ഒാർമയിലുണ്ട്. അതും ഞങ്ങളുടെ നാട്ടിലെ പണിക്കരാശാൻ പാടിയ പാട്ടാണ്. 'ആണായാൽ നാണം വേണം മാനം വേണം മുഖത്തഞ്ച് മീശവേണം, ആണും പെണ്ണും കെട്ടവനേ നീ പോരിനുവാടാ...' എതിരാളിയെ പോരിന് വിളിക്കുന്നത് സങ്കൽപ്പിച്ചുള്ള പാട്ടാണിത്. തിരുവോണത്തിന് ദിവസങ്ങൾക്ക് മുമ്പുതന്നെ നാട് ഉണർന്നുകഴിയും. വീട്ടുമുറ്റത്ത് നടക്കുന്ന കളികൾ ഏറെയാണ്. അച്ഛനെയും അമ്മയെയും നാട്ടുകാർക്ക് വലിയ കാര്യമായിരുന്നു. അച്ഛൻ തിരുമല ദേവസ്വത്തി​െൻറ പാട്ടക്കാരനായിരുന്നു. പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങൾ ഏറെ. എല്ലാവരും കൂടി വരുേമ്പാൾ ആഘോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ചേച്ചി നാരായണി നല്ല പാട്ടുകാരിയായിരുന്നു. ശാസ്ത്രീയസംഗീതം പഠിച്ചിട്ടുണ്ട്. മദിരാശിയിൽനിന്ന് പട്ടന്മാരൊക്കെ വന്ന് ചേച്ചിയെ പഠിപ്പിച്ചിട്ടുണ്ട്. ഹാർമോണിയം, വീണ, ഫിഡിൽ എന്നിവയൊക്കെ നന്നായി വായിക്കുമായിരുന്നു. ഞാനും അവർക്കൊപ്പം പാടുമായിരുന്നു. തിരുേവാണത്തലേന്ന് വല്ലാത്ത മേളമായിരുന്നു. തിരുേവാണം നാളിലും ചതയത്തിനും വീട്ടിൽ മത്സ്യമാംസം വെക്കാറില്ല. നാലുതരം കറി പ്രത്യേകം വെക്കും. അത് ഇഞ്ചി, നാരങ്ങ, പാവയ്ക്ക തുടങ്ങിയവയാണ്. രണ്ടുതരം പായസം ഉണ്ടാകും. പിന്നെ അടുത്ത ദിവസങ്ങളിൽ ഇറച്ചിക്കറി വെക്കും. ഞാൻ കോഴിക്കറി കൂട്ടാറില്ല. എനിക്ക് താറാവ് ഇറച്ചി വെക്കും. നാട്ടിൽ പുലികളിയും കിളിമാസുകളിയും കുടം ഉൗതുന്ന കളിയുമൊക്കെ നടന്നിരുന്നത് അക്കാലത്താണ്. കുടം ഉൗതിക്കളിക്ക് ഞാനും പോയിട്ടുണ്ട്. പലവ്യഞ്ജന സാധനങ്ങളല്ലാതെ മറ്റൊന്നും ഒാണത്തിന് പുറത്തുനിന്ന് വാങ്ങാറില്ല. കാരണം ആവോളം പച്ചക്കറി പറമ്പിലുണ്ടായിരുന്നു. വെണ്ട, മത്ത, വെള്ളരി... അങ്ങനെ പോകുന്നു. മാവേലിയെ പ്രകീർത്തിച്ചുള്ള പാട്ടുകളാണ് കൂടുതലും പാടിയിരുന്നത്. ഒരർഥത്തിൽ മാവേലി കമ്യൂണിസ്റ്റ് ആശയക്കാരനായിരുന്നു. അതിനാൽ കമ്യൂണിസ്റ്റുകാർക്ക് മാവേലിയെ ഇഷ്ടമായിരുന്നു. കള്ളവും ചതിയും ഇല്ലാത്ത സമത്വലോകം -അതായിരുന്നല്ലോ മാവേലിയുടെ കാലം. പട്ടിണിയും ദുരിതവും ഇല്ലാത്ത അക്കാലം വരാനാണ് കമ്യൂണിസ്റ്റുകാരും പാടുപെട്ടത്. അച്ഛ​െൻറ മരണശേഷമാണ് ഞാൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായത്. ടി.വി. തോമസുമായുള്ള ജീവിതത്തിലും ഒാണം ആഘോഷിച്ചിട്ടുണ്ട്. ആലപ്പുഴയിലെ വീട്ടിൽ താമസിക്കുേമ്പാൾ ഒാണക്കാലത്ത് പായസം വെക്കുമായിരുന്നു. പിന്നീട് ജനപ്രതിനിധിയായും മന്ത്രിയുമായുള്ള തിരക്കിൽ ഒാണം ആഘോഷമായിട്ടല്ല, ചടങ്ങുകളായിട്ടാണ് പോയത്. എന്തായാലും മനുഷ്യ​െൻറ നന്മ തന്നെയാണ് ആ ദിനത്തി​െൻറ സന്ദേശം. അതിനുവേണ്ടിയാണ് നമ്മൾ പാടുപെടേണ്ടത്. ഇപ്പോൾ ഒാണക്കാലത്ത് അരി കൂടുതൽ കിട്ടുെന്നന്ന പ്രത്യേകതയേയുള്ളൂ. രാഷ്ട്രീയ പാർട്ടികൾ ജനനന്മക്കുവേണ്ടി പ്രവർത്തിക്കണം. അതി​െൻറ മാതൃക മഹാബലിയാണ്. 'മാവേലി നാടുവാണീടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്ന ഒാർമപ്പെടുത്തലാണ് നമുക്ക് വേണ്ടത്. അഴിമതിയും കള്ളത്തരങ്ങളും വഞ്ചനയും സ്വാർഥതയുമെല്ലാം സമകാലീന ജീവിതത്തിൽ നിറയുേമ്പാൾ ഇൗ ഒാർമപ്പെടുത്തലിന് വളരെ പ്രസക്തിയുണ്ട്. അതുകൊണ്ടാണ് ഒാണത്തെക്കുറിച്ച് പറയുേമ്പാൾ ഏറെയുണ്ടെന്ന് പറയുന്നത്. അത്തരം ദിനങ്ങൾ വരുേമ്പാൾ കടന്നുപോയ കാലത്തി​െൻറ ചില മുഹൂർത്തങ്ങൾ സ്മൃതിയിൽ എത്തും. അത് എ​െൻറ ജനിച്ച നാട്ടിലേക്കുള്ള മനസ്സി​െൻറ പ്രയാണമാണ് -ഗൗരിയമ്മ പറഞ്ഞു. -കളർകോട് ഹരികുമാർ
Show Full Article
TAGS:LOCAL NEWS 
Next Story