Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രാവണോത്സവം തന്നെ

ശ്രാവണോത്സവം തന്നെ ഒാണം

text_fields
bookmark_border
മാവേലി അഥവ മഹാബലിയെക്കുറിച്ച് പൊതുവെ പ്രചാരത്തിലുള്ള െഎതിഹ്യങ്ങളെല്ലാം കെട്ടുകഥകളാണെന്ന് കരുതേണ്ടിയിരിക്കുന്നു. യുക്തി ഭദ്രമല്ലാത്ത കാര്യങ്ങളിലൂന്നിയാണ് അവയൊക്കെ വികസിക്കുന്നത്. 'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ...' എന്ന മഹാബലി ചക്രവർത്തിയെ വാഴ്ത്തിയും പുകഴ്ത്തിയും പാടുന്ന പഴയ ഗാനശകലം വീണ്ടും മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന നാളുകൾ ഒാണെത്തയും മാവേലിയേയും പുനർവായനക്ക് വിധേയമാക്കാനുള്ള അവസരമാണ്. കേവലം മിത്ത് എന്ന നിലയിലാണ് മാവേലിയെ ഇന്നും പൊതുസമൂഹം ഉൾക്കൊള്ളുന്നത്. സദാചാര മൂല്യങ്ങളിൽ അധിഷ്ഠിതമായി ത​െൻറ പ്രജകളോട് അങ്ങേയറ്റം മാനുഷികമായ നിലപാടുകൾ സ്വീകരിച്ച് ജനാധിപത്യ മൂല്യങ്ങളില്‍ നിലകൊണ്ട ദീർഘവീക്ഷണമുള്ള വിശാലഹൃദയനായ ഭരണകർത്താവ് എന്ന രീതിയിൽ ആ മഹാത്മാവിനെ സമീപിക്കാൻ എന്തുകൊേണ്ടാ കഴിയാതെ പോകുന്നു. ദൗർഭാഗ്യവശാൽ ഇത്തരം കാര്യങ്ങളിൽ ആധികാരികമായ അന്വേഷണങ്ങെളാന്നും നടക്കുന്നില്ലെന്ന് പറയാതെ വയ്യ. ബൗദ്ധമൂല്യങ്ങളായ സത്യം, അഹിംസ, ക്ഷമ, സ്വാതന്ത്ര്യം എന്നിവയിലൂന്നി നീതിയിലും യുക്തിയിലും അധിഷ്ഠിതമായ ഭരണക്രമം കാഴ്ചവെച്ചയാളാണ് മാവേലിയെന്ന നിരീക്ഷണം ബുദ്ധിജീവികളോ ചിന്തകരോ സ്വീകരിക്കുന്നില്ല. പാലി ഭാഷയിൽ ഓണ, ഓണമന, ഓണയതി എന്നാൽ കുനിയുക, താഴേക്ക് ചരിയുക, ഉന്നതിയുടെ ലക്ഷണം എന്നിങ്ങനെയാണ്. അതായത് വിളവെടുപ്പിന് ഫലങ്ങൾ പാകപ്പെടുമ്പോൾ അവ കുനിഞ്ഞുതരുന്നു അല്ലെങ്കിൽ താഴേക്ക് ചരിയുെന്നന്നും അവിടെ സമൃദ്ധിയുണ്ടാകുെന്നന്നും അർഥം. 10 ദിവസം നീളുന്ന ആഘോഷപരമ്പര കേരളക്കരയിൽ മതേതര സംസ്കാരം കെട്ടിപ്പെടുെത്തന്ന കാര്യത്തിൽ സംശയമില്ല. െഎക്യകേരളം നിലവിൽ വരുന്നതിനുമുേമ്പ മലയാളികളുടെ മനസ്സിൽ െഎശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയുന്ന ഒാണമെന്ന സങ്കൽപം നിലനിന്നിരുന്നു. കേരളത്തി‍​െൻറ വശ്യമായ പ്രകൃതി സൗന്ദര്യത്തെയും കാര്‍ഷിക സമൃദ്ധിയെയും പ്രകീര്‍ത്തിക്കുന്നതാണ് ഗതകാല സമൃദ്ധിയെക്കുറിച്ചുള്ള ഒാണച്ചിന്തകൾ. എല്ലാ ജനങ്ങളും ഒരുപോലെ അത് കൊണ്ടാടുകയും ചെയ്യുന്നു. 10 ദിവസത്തെ ബുദ്ധന്‍ ഉപദേശിച്ചു നല്‍കിയ 10 പാര്‍മിതകളുടെ ആചരണമായും അത്തപ്പൂക്കളവും അതിലെ പ്രതീകാത്മക ഏഴ് തട്ടുകളും അനിത്യതയും ബുദ്ധ അവസ്ഥയിലേക്കുള്ള ഏഴ് ഘട്ടങ്ങളെയും സൂചിപ്പിക്കുെന്നന്ന് ബൗദ്ധ ചരിത്രാന്വേഷകനും ഗവേഷകനുമായ നാഗരത്ന ജുവൽ പറയുന്നു. ഓണം എന്ന ഉത്സവം കേരളത്തില്‍ ആദ്യമായി പ്രചാരത്തില്‍ കൊണ്ടുവന്നത് മാവേലിയായിരുന്നു. ഓണാഘോഷ വേളയില്‍ വിവിധ കലാരൂപങ്ങളും മത്സരങ്ങളും പതിവാണ്. അവയിൽ മിക്കതും ബൗദ്ധ സംസ്കാരവുമായി ബന്ധപ്പെട്ടവയാണ്. നീതിമാനായ മഹാ ചക്രവർത്തിയായിരുന്നു മഹാബലി. കർമവീരനും തികഞ്ഞ യോദ്ധാവുമായിരുന്നു അദ്ദേഹം. തികഞ്ഞ ബൗദ്ധ അനുയായിയും. ജീവിതത്തി‍​െൻറ അവസാന നാളുകളില്‍ കിരീടവും ഔദ്യോഗിക സ്ഥാനവും ത്യാഗം ചെയ്ത് ബൗദ്ധഭിക്ഷുവാകുകയും ബുദ്ധത്വ പ്രാപ്തിക്കായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. തുടര്‍ന്നുള്ള ജീവിതം തൃക്കാക്കരയിലെ വിഹാരത്തിലേക്ക് മാറ്റി. പ്രജകളുടെ വൈകാരിക അഭ്യർഥന മാനിച്ച് എല്ലാവര്‍ഷവും ഓണത്തിന് അവരുടെ ക്ഷേമം അന്വേഷിക്കുകയും സന്തോഷത്തില്‍ പങ്കുചേരാൻ വരുമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. അദ്ദേഹത്തി‍​െൻറ പിന്‍ഗാമിയായി വന്ന മായവന്‍ (മായവന് മാവേലി രാജവംശവുമായി ഉണ്ടായിരുന്ന ബന്ധം എന്താണെന്ന് വ്യക്തമല്ല) കൃഷ്ണ കള്‍ട്ട് സ്വീകരിച്ചു. ബ്രാഹ്മണിക്കല്‍ വ്യവസ്ഥയെ സ്ഥാപിക്കാനും പരിപോഷിപ്പിക്കാനും ശ്രമം ആരംഭിച്ചു. ഭിക്ഷുവായ മാവേലിയുടെ വര്‍ഷംതോറുമുള്ള സന്ദര്‍ശനവും പ്രജകളുമായുള്ള സംവാദവും ബൗദ്ധ സംസ്കാരവും ചിന്തകളും നിലനിര്‍ത്തിപ്പോന്നു. ഒരു ഓണാഘോഷനാളില്‍ പ്രജകളെ കാണാന്‍ വന്ന വേളയില്‍ ബ്രാഹ്മണിക്കല്‍ ഗൂഢാലോചനയുടെ ഫലമായി മല്ലന്‍പിള്ളയെന്ന ബ്രാഹ്മണ ഭക്ത​െൻറ പരിശീലനം ലഭിച്ച ആനയെക്കൊണ്ട് മാവേലിയുടെ തല ചവിട്ടിപ്പൊട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്നുള്ള കാലം ബൗദ്ധ വിഹാറുകളെ കൃഷ്ണ - വൈഷ്ണവ അമ്പലങ്ങളായി പരിവര്‍ത്തനം ചെയ്തു. അസമത്വം നിലനിര്‍ത്തുന്ന ജാതിവ്യവസ്ഥ സ്ഥാപിക്കുകയും അത് അംഗീകരിക്കാത്ത മാവേലിയുടെ പ്രജകെള പീഡിപ്പിക്കുകയും ചെയ്തു. അസഹിഷ്ണുതയുണ്ടാക്കുക, ഭോഗേച്ഛയെ പ്രോത്സാഹിപ്പിക്കുക, ഒന്നില്‍ക്കൂടുതല്‍ സ്ത്രീകളെ ലൈംഗിക പങ്കാളിയാക്കാമെന്ന സാമൂഹികവ്യവസ്ഥ അനുവദനീയമാക്കുക, തൊഴിലി‍​െൻറ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുക എന്നിവയും നടപ്പാക്കി. അത് മാവേലി തമ്പുരാന്‍ സ്ഥാപിച്ച മൂല്യങ്ങളെയും വ്യവസ്ഥയെയും ഉന്മൂലനം ചെയ്തു. എന്നാല്‍, മറ്റൊരുവശത്ത് കൃഷ്ണ കള്‍ട്ടുകാർ വാമന​െൻറ മുന്നില്‍ മാവേലിയുടെ ജീവത്യാഗത്തെ പ്രകീര്‍ത്തിക്കുകയും വര്‍ഷംതോറും ഓണം ആഘോഷിക്കുകയുമാണ്. ചരിത്ര സത്യങ്ങളെ ഉന്മൂലനം ചെയ്തും വളച്ചൊടിച്ചും അവര്‍ പ്രചരിപ്പിക്കുന്ന വര്‍ണനകളും വിശ്വാസങ്ങളുമാണ്‌ നമ്മളിന്ന് ഓണം എന്ന രൂപത്തില്‍ ആഘോഷിച്ചുപോരുന്നതെന്ന് നാഗരത്ന ജുവൽ അഭിപ്രായപ്പെടുന്നു. മഹാബലിയെ കൊന്ന് കൊലവിളിച്ച് ചേരരാജ്യത്തി​െൻറ ഭരണപരമ്പര ബ്രാഹ്മണിക്കൽ ശക്തികൾ ചതിയിലൂടെ കീഴ്പ്പെടുത്തിയതി​െൻറ ആഘോഷമായി ഒാണം ഇന്ന് മാറ്റപ്പെട്ടിരിക്കുന്നു. ഒാണമെന്നാൽ വാമന ജയന്തിയാണെന്ന് സംഘ്പരിവാർ പ്രഭാഷക ശശികല ടീച്ചർ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയിട്ട് അധിക നാളായിട്ടില്ല. ബുദ്ധമത വിശ്വാസിയും പ്രജാസുഖം ലക്ഷ്യമാക്കി കാര്യക്ഷമമായി ഭരണം നടത്തിയിരുന്നയാളുമായ കേരള ചക്രവർത്തിയെ ബ്രാഹ്മണരുെടയും ക്ഷത്രിയരുെടയും ഉപജാപവും കൈയൂക്കും കൊണ്ട് ബഹിഷ്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതി​െൻറ ഓർമയായാണ് ഒാണത്തെ ഇത്തരക്കാർ വിഭാവനം ചെയ്യുന്നത്. ബുദ്ധമതത്തെ കേരളത്തിൽനിന്ന് അടിച്ചോടിക്കാൻ ഒേട്ടറെ അക്രമങ്ങളും ഹിംസകളും നടന്നിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. കൊടുങ്ങല്ലൂർ ഭരണിയും അതി​െൻറ ഭാഗമായ തെറിപ്പാട്ടും ബുദ്ധഭിക്ഷുക്കളെ അധിക്ഷേപിക്കാൻ ബ്രാഹ്മണ ശക്തികൾ അവതരിപ്പിച്ച ഗൂഢപദ്ധതികളായിരുെന്നന്നാണ് ചരിത്രാന്വേഷകർ കണ്ടെത്തിയത്. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ മലയാളി ബ്രാഹ്മണരായ നമ്പൂതിരിമാർ ആയുധമെടുത്തിരുെന്നന്ന ചരിത്രാന്വേഷികളുടെ വാദം സാധൂകരിക്കുന്നതാണ് സംഘകളിയുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ പല ആചാരങ്ങളുമെന്ന് കാണാം. വി.ആർ. രാജമോഹൻ
Show Full Article
TAGS:LOCAL NEWS 
Next Story