Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൃഹാതുരത്വത്തി​െൻറ...

ഗൃഹാതുരത്വത്തി​െൻറ മറുനാടൻ ഓണം

text_fields
bookmark_border
ഓണത്തി​െൻറ ഗൃഹാതുരത്വം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഒരുവലിയ ജനവിഭാഗമുണ്ട്. അവർ കേരളത്തിലുള്ളവരല്ല, ജീവിതത്തി​െൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇതരനാടുകളിൽ കഴിയുന്ന പ്രവാസികൾ. അവരുടെ ഓണാഘോഷം കേരളത്തിലെേപ്പാലെ അല്ല. അവിടുത്തെയും ഇവിടുത്തെയും ആഘോഷങ്ങൾക്ക് അത്രമേൽ അന്തരമാണുള്ളത്. ചിങ്ങമാസത്തില്‍ കേരളത്തില്‍ മഴ സുലഭമാണ്. പക്ഷേ, മഴയും വെയിലുമില്ലാത്ത കാലാവസ്ഥയിൽ ഓണത്തെ ആഘോഷമാക്കുകയാണ് പ്രവാസി മലയാളികൾ. ഗൾഫിലും യു.എസിലും യൂറോപ്പിലുമടക്കമുള്ള വിദേശരാജ്യങ്ങളിൽ ഓണം മലയാളനാടി​െൻറ നന്മയുള്ള ഓര്‍മകളാണ്. നാട്ടിലെ ഓണവിശേഷങ്ങള്‍ ഇൻറര്‍നെറ്റിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും അറിയാന്‍ അവർക്ക് വലിയ താൽപര്യമാണ്. ഗൃഹാതുരത്വമുള്ള ഓര്‍മകളാണ് ഓേരാ പ്രവാസിക്കും ഓണാഘോഷം. ഫ്ലാറ്റുകളിലും ഓഫിസുകളിലും ഓണക്കോടി ഉടുത്തെത്തുന്നവര്‍ പ്രകടമാക്കുന്നത് ഓണക്കാലത്തെ പ്രവാസി കാഴ്ചയാണ്. പൊന്നോണത്തില്‍ സദ്യവട്ടങ്ങളൊരുക്കി മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയ വാഴയിലയില്‍ ചോറും കറികളും നിരത്തിയാണ് പ്രവാസികൾ ഓണം ആഘോഷിക്കുന്നത്. ജന്മനാട്ടില്‍നിന്ന് അകലെയാകുമ്പോഴും മലയാളി ഓണം ആഘോഷസമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. മലയാളിസമാജങ്ങളും ക്ലബുകളും അസോസിയേഷനുകളും ഇതിന് ചുക്കാന്‍ പിടിക്കുമ്പോള്‍ പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് നാട്ടിലേതിെനക്കാള്‍ തിളക്കം കൂടുകയാണെന്നും അഭിപ്രായമുണ്ട്. ഓണസദ്യ ഒരുക്കി കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും വിളമ്പുന്ന സൗഹൃദ കൂട്ടായ്മ പ്രവാസി കുടുംബങ്ങളില്‍ സാധാരണമാണ്. ചോറും അവിയലും കിച്ചടിയുമൊക്കെ കൂട്ടി ഊണ് കഴിക്കുമ്പോള്‍ നാടി​െൻറ ഓര്‍മ ഓരാ പ്രവാസിയുടെ മനസ്സിലും തെളിയും. മനസ്സില്‍ നാടിനോട് സൂക്ഷിക്കുന്ന സ്‌നേഹം എല്ലാ പ്രവാസിയും ഓണക്കാലത്ത് പ്രകടമാക്കുന്നത് ഇങ്ങനെയാണ്. ജോലി ചെയ്യുന്ന ഓഫിസുകളിലും ഓണം വിപുലമായി ആഘോഷിക്കുന്നത് പ്രവാസി മലയാളിയുടെ ശീലമാണ്. ഓണപ്പാട്ടുകളും പൂക്കളങ്ങളും പായസങ്ങളും ഇതരദേശക്കാര്‍ക്ക് കൗതുകക്കാഴ്ചയാണ്. വിദേശരാജ്യങ്ങളിലെ കേരള റസ്റ്റാറൻറുകളും മെസ് ഹൗസുകളും പോലും ഓണസദ്യയുമായി സജീവമാകും. പ്രവാസി മലയാളികളുടെ ഓണാഘോഷത്തിന് കോട്ടംതട്ടാതിരിക്കാൻ കേരളത്തിൽനിന്നും പഴങ്ങളും പച്ചക്കറികളും കയറ്റി അയച്ചുകഴിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പച്ചക്കറികളാണ് ഓണത്തിനുമുേമ്പ വിദേശരാജ്യങ്ങളിലെത്തിയത്. ഗൾഫ് കേന്ദ്രീകരിച്ചാണ് ഇത്തവണ കൂടുതലും പച്ചക്കറികളും അവശ്യസാധനങ്ങളും കയറ്റുമതി ചെയ്തിരിക്കുന്നത്. നാടൻ ഏത്തക്കുലകളും തൂശനിലകളും മാർക്കറ്റുകളിൽ സുലഭമായിക്കഴിഞ്ഞു. മലയാളി സമാജത്തി​െൻറയും അസോസിയേഷ​െൻറയും നേതൃത്വത്തിൽ ഓണച്ചന്തകളും ആരംഭിച്ചു. അവശ്യസാധനങ്ങൾ തുച്ഛവിലയ്ക്ക് ഉറപ്പാക്കിയാണ് വിൽപന. അത്തപ്പൂക്കളം ഒരുക്കാൻ പൂക്കളുടെ കമനീയശേഖരവും മാർക്കറ്റുകളിൽ സുലഭമാണ്. ഓണത്തോടനുബന്ധിച്ച് ഗൾഫ് മേഖകളിൽ വിവിധ സാംസ്കാരിക പരിപാടികൾ നടത്താൻ പ്രവാസി വെൽഫെയർ അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്. പരമ്പരാഗത കലാരൂപങ്ങളായ തെയ്യം, കഥകളി, തിരുവാതിരക്കളി, ചെണ്ടമേളം, പഞ്ചാരിമേളം തുടങ്ങിയവ ആഘോഷങ്ങൾക്ക് മിഴിവേകും. -ബാലു കലവൂർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story