Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാടകക്കെടുത്ത വിഡിയോ...

വാടകക്കെടുത്ത വിഡിയോ കാമറ വിറ്റ് ആർഭാട ജിവിതം നയിച്ചുവന്ന യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
കോതമംഗലം: വാടകക്കെടുത്ത വിഡിയോ കാമറ വിറ്റ് ആർഭാട ജിവിതം നയിച്ചുവന്ന യുവാവ് അറസ്റ്റിൽ. കണ്ണൂർ കരിയിൽ സ്വദേശി മൂവാറ്റുപുഴ ആരക്കുഴ മൂഴിഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന റെയിസൺ വിൽസൺ (20) ആണ് അറസ്റ്റിലായത്. ടി.വി ചാനലിൽ ഷോർട്ട് ഫിലിം നിർമിക്കാനെന്ന വ്യാജേന കോതമംഗലം കോഴിപ്പിള്ളി സ്വദേശി ബേസിൽ വർഗീസിൽനിന്ന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന വിഡിയോ കാമറ വാടകക്കെടുത്ത് സാമൂഹിക മാധ്യമമായ ഒ.എൽ.എക്സ് വഴി ബാംഗ്ലൂരിൽ വിൽപന നടത്തുകയായിരുന്നു. കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലും സമാന രീതിയിൽ കാമറകൾ വാടകക്കെടുത്ത് ഇയാൾ തട്ടിപ്പ് നടത്തിയിട്ടുള്ളതായി െപാലീസ് പറഞ്ഞു. കോതമംഗലം സി.ഐ വി.ടി.ഷാജൻ, എസ്.ഐ സി.വി.ലൈജുമോൻ, എ.എസ്.ഐ ഹരിപ്രസാദ്, എസ്.സി.പി.ഒ സലീം, സി.പി.ഒ ജീമോൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story