Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈടെക് നഴ്‌സറിയിലെ...

ഹൈടെക് നഴ്‌സറിയിലെ അനധികൃത ബന്ധുനിയമനം തടയുമെന്ന് യൂത്ത് കോൺഗ്രസ്

text_fields
bookmark_border
മൂവാറ്റുപുഴ: നടുക്കരയിൽ ആരംഭിക്കുന്ന ഹൈടെക് നഴ്‌സറിയിൽ ജീവനക്കാരുടെ നിയമനത്തിൽ വ്യാപക ക്രമക്കേടും അഴിമതിയും സ്വജനപക്ഷപാതവും നടക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. അപേക്ഷ ക്ഷണിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെയാണ് അനധികൃതമായി സ്വന്തക്കാരെ തിരുകിക്കയറ്റിയിരിക്കുകയാണ്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് മുൻ എം.എൽ.എ ജോസഫ് വാഴക്കൻ മുൻകൈ എടുത്താണ് നടുക്കരയിൽ നാലേക്കർ സ്ഥലത്ത് സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് നഴ്‌സറിക്ക് തുടക്കംകുറിച്ചത്. സി.പി.ഐയുടെ പ്രാദേശികനേതാക്കൾ സമരവും കോടതിയിൽനിന്ന് സ്റ്റേയും വാങ്ങിയതിനെത്തുടർന്ന് അഞ്ചുമാസം പണി തടസ്സപ്പെട്ടിരുന്നു. വീണ്ടും പണിയാരംഭിച്ച പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. അന്നത്തെ സമരത്തിന് നേതൃത്വം നൽകിയ സി.പി.ഐ നേതാവി​െൻറ ഭാര്യ ഉൾപ്പെടെയുള്ളവരുടെ ബന്ധുക്കളെയാണ് പുറംവാതിലിലൂടെ തിരുകിക്കയറ്റിയിരിക്കുന്നത്. വഴിവിട്ട ഈ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സമരം ആരംഭിക്കുമെന്നും നേതാക്കൾ സമീർ കോണിക്കൽ, രതീഷ് ചങ്ങാലിമറ്റം, മുഹമ്മദ് റഫീഖ്, ഷാൻ മുഹമ്മദ് എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story