Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:09 PM IST Updated On
date_range 30 Aug 2017 2:09 PM ISTചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും പെൻഷൻ വിതരണവും
text_fieldsbookmark_border
ഹരിപ്പാട്: ആറാട്ടുപുഴ ഇരുമ്പുകടയിൽ കറുത്തച്ഛൻ ചാരിറ്റബിൾ ട്രസ്റ്റിെൻറ ഉദ്ഘാടനം കള്ളിക്കാട് ശിവനടയിൽ ഡി. അശ്വനീദേവും തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പ്രതിമാസ പെൻഷൻ വിതരണോദ്ഘാടനം ഓണാട്ടുകര വികസന സമിതി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ളയും നിർവഹിച്ചു. ജി. രാജീവൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം ഹാരിസ് അണ്ടോളിലും മികച്ച കർഷകരെ അനിൽ പി. കളത്തിലും മികച്ച ക്ഷീരകർഷകനെ സജീവൻ ശാന്തിയും മികച്ച കുടുംബശ്രീ യൂനിറ്റിനെ ശാരി പൊടിയനും ആദരിച്ചു. വി. രാജേന്ദ്രൻ, യു. സുമേശ്, എസ്. അജിത, എം. മുസ്തഫ, സദാശിവൻ, ബിജു ജയദേവ്, കെ. സുഭഗൻ, എം. ശശീന്ദ്രൻ, എൻ. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. പ്രവാസി സംഘം സമ്മേളനം മാന്നാർ: കേരള പ്രവാസി സംഘം മാന്നാർ ഏരിയ സമ്മേളനം കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.ടി. മഹേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. എം.കെ. സജു, രാജേന്ദ്രൻ, ഇ.പി. തോമസ്, നിസാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എം.എ റഷീദ് സ്വാഗതവും വി.ടി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story