Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടപരമ്പരയുമായി...

അപകടപരമ്പരയുമായി കൊല്ലം^തേനി ദേശീയപാത

text_fields
bookmark_border
അപകടപരമ്പരയുമായി കൊല്ലം-തേനി ദേശീയപാത ചാരുംമൂട്: അപകടപാതയായി വീണ്ടും കൊല്ലം-തേനി ദേശീയപാത. അപകടത്തുരുത്തായി മാറിയ പാതയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി അപകട മരണങ്ങളാണ് ഉണ്ടായത്. ഏറ്റവും ഒടുവിലത്തേതാണ് ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും മൂന്നുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവം. താമരക്കുളം വേടരപ്ലാവ് ജോബിൻ വില്ലയിൽ ജോസി​െൻറ മകൻ ജോബിൻ ജോസാണ് (26) മരിച്ചത്. ജോബിനൊപ്പമുണ്ടായിരുന്ന പേരൂർക്കാരാഴ്മ എള്ളുംവിളയിൽ വിഷ്ണു (20), ബൈക്ക് യാത്രക്കാരായ ചുനക്കരവിളയിൽ പങ്കജാക്ഷൻ (60), മകൻ കിരൺ പങ്കജ് (23) എന്നിവർ ചികിത്സയിലാണ്. റോഡി​െൻറ വീതി കുറവും അപകടസൂചന ബോർഡുകൾ ഇല്ലാത്തതുമാണ്‌ ദേശീയപാതയെ അപകടത്തുരുത്താക്കുന്നതിന് പ്രധാന കാരണം. പ്രധാന വളവുകളിൽപോലും സൂചന ബോർഡുകളോ മറ്റ് സിഗ്നലുകളോ നൽകിയിട്ടില്ല. പ്രധാനമായി അപകടങ്ങൾ ഉണ്ടാകുന്നത് റോഡിലെ വളവുകളിലും കയറ്റിറക്കങ്ങളിലുമാണ്. ഗ്രാമീണ റോഡി​െൻറ മാത്രം നിലവാരത്തിെല ഈ റോഡിൽ നിരവധി വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും ഉണ്ട്. ഇവിടെ അപായസൂചന ബോർഡുകൾ സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ആറുമാസത്തിനിെട നിരവധി അപകടങ്ങളാണ് ഉണ്ടായത്. നിരവധി പേർ മരിക്കുകയും ചെയ്തു. മാങ്കാംകുഴിക്കും താമരക്കുളത്തിനും ഇടയിൽ ദിവസവും ഒരു അപകടമെങ്കിലും ഉണ്ടാകും. ചാരുംമൂട് ജങ്ഷന് സമീപ ഭാഗങ്ങളിൽ ചിലയിടത്ത് സൂചന സിഗ്നലുകൾ നൽകിയിട്ടുണ്ടെങ്കിലും ഇത് പ്രയോജനപ്രദമായ നിലയിലല്ലെന്നും ആക്ഷേപമുണ്ട്. ദേശീയപാതയുടെ അരികിൽ വിദ്യാലയങ്ങൾ ഉണ്ടെങ്കിലും ഇതി​െൻറ സൂചനബോർഡുകൾ സ്ഥാപിച്ചിട്ടില്ല. കൊല്ലം-ചെങ്ങന്നൂർ റൂട്ടിൽ നിരവധി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും സർവിസ് നടത്തുന്നുണ്ട്. മാത്രമല്ല, ദേശീയപാതയായതോടെ തേനിയിൽനിന്ന് കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്കുള്ള സ്വകാര്യവാഹനങ്ങളും നാഷനൽ പെർമിറ്റ് ലോറികളും ഇതുവഴിയാണ് കടന്നുപോകുന്നത്. ഒരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും റോഡി​െൻറ വീതി കുറവിനെക്കുറിച്ചും സൂചന ബോർഡുകളെ സംബന്ധിച്ചും നാട്ടുകാർ അധികാരികളുടെ ശ്രദ്ധയിൽപെടുത്താറുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ തയാറാകുന്നില്ല. അപകടങ്ങൾക്ക് പരിഹാരം കാണുന്നതിന് റോഡി​െൻറ വീതി കൂട്ടണമെന്നും അപകടസൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story