Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:09 PM IST Updated On
date_range 30 Aug 2017 2:09 PM ISTകടലോര ജാഗ്രത സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
ചേർത്തല: തീരദേശ സുരക്ഷക്ക് പ്രാദേശിക . അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷനിൽ തീരസുരക്ഷ അവലോകന യോഗത്തിലാണ് തീരുമാനം. കടൽമാർഗം ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങൾ, കടലിൽ സംഭവിക്കുന്ന അപകടങ്ങളിൽ പൊലീസിെൻറയും മത്സ്യത്തൊഴിലാളികളുടെയും പ്രവർത്തനങ്ങളുടെ ഏകോപനം, അർത്തുങ്കൽ ഹാർബർ നിർമാണ പ്രവർത്തനങ്ങളുടെ വേഗവും പൂർത്തീകരണവും, ചെല്ലാനത്ത് നങ്കൂരമിട്ടിരിക്കുന്ന പൊലീസ് ബോട്ട് അവശ്യ സന്ദർഭങ്ങളിൽ എത്തിച്ചേരുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ വേണ്ട നടപടികൾ, തീരദേശത്തെ ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലെത്തുന്ന വിദേശീയരുടെ വിവരശേഖരണം എന്നിവ യോഗം ചർച്ച ചെയ്തു. ചേർത്തല തഹസിൽദാർ പി.എം. മുഹമ്മദ് ഷെറീഫ് അധ്യക്ഷത വഹിച്ചു. തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ റെജി എബ്രഹാം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിബി പൊള്ളയിൽ, പി.പി. സോമൻ, ഫിഷറീസ് ഇൻസ്പെക്ടർ സിബി സോമൻ, ഹാർബർ എൻജിനീയറിങ് എ.എക്സ്.ഇ ഷാർമിലി, മത്സ്യഫെഡ് പ്രോജക്ട് ഓഫിസർ ഇന്ദുജ കാർത്തികേയൻ, എസ്.ഐ മിറാഷ് ജോൺ, എ.എസ്.ഐ ജോസി സ്റ്റീഫൻ എന്നിവർ സംസാരിച്ചു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ജനകീയ കൂട്ടായ്മ നടത്തി ചേര്‍ത്തല: നാടൊരുമിച്ച് കൃഷ്ണകുമാറിെൻറ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ജനകീയ കൂട്ടായ്മ ആറുമണിക്കൂര്‍ കൊണ്ട് സമാഹരിച്ചത് 3,65,526 രൂപ. ചേര്‍ത്തല നഗരസഭ 16-ാം വാര്‍ഡ് ശ്രീവിലാസത്തില്‍ കൃഷ്ണകുമാറിെൻറ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായിരുന്നു ധനസമാഹരണം. വൃക്കരോഗം മൂലം ഒരുവര്‍ഷത്തിലേറെയായി കൃഷ്ണകുമാര്‍ (43) ചികിത്സയിലാണ്. നിലവില്‍ ആഴ്ചതോറും മൂന്ന് ഡയാലിസിസും നടത്തുന്നുണ്ട്. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍, കൃഷ്ണകുമാറിന് പണം കൈമാറി. സമ്മേളനത്തില്‍ ജനകീയ സമിതി ചെയര്‍മാന്‍ എന്‍. രാംദാസ് അധ്യക്ഷത വഹിച്ചു. സ്കോളർഷിപ് വിതരണം ആലപ്പുഴ: കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ സ്കോളർഷിപ് വിതരണവും യാത്രയയപ്പ് സമ്മേളനവും മന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് ചീഫ് എസ്. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് ഉന്നത പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയ 49 കുട്ടികൾക്ക് സ്കോളർഷിപ് നൽകി. സർവിസിൽനിന്ന് വിരമിക്കുന്ന എസ്.ബി.സി.െഎ.ഡി എസ്.െഎ വി. വിദ്യാധരന് യാത്രയയപ്പും നൽകി. പരിസ്ഥിതി പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിെൻറ അവാർഡ് നേടിയ എസ്.ബി.സി.െഎ.ഡി എസ്.െഎ വി. വിദ്യാധരന് ജില്ല പൊലീസ് മേധാവി പ്രത്യേകം അനുമോദിച്ചു. കെ.പി.ഒ.എ ജില്ല പ്രസിഡൻറ് സി.ഡി. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി ഷാജഹാൻ, അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറി പ്രേംജി, സംസ്ഥാന നിർവാഹക സമിതി അംഗം വി.ജെ. ജോൺ, കെ.പി.എ ജില്ല സെക്രട്ടറി വിവേക് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി ജയകൃഷ്ണൻ സ്വാഗതവും ട്രഷറർ വി.എം. വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story