Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടി.വി. അനുപമ ജില്ല...

ടി.വി. അനുപമ ജില്ല കലക്ടറായി ചുമതലയേറ്റു

text_fields
bookmark_border
ആലപ്പുഴ: ഭക്ഷ്യസുരക്ഷ കമീഷണറും സാമൂഹിക നീതി വകുപ്പ് ഡയറക്ടറുമായി സിവിൽ സർവിസിൽ തേൻറതായ കൈയൊപ്പ് ചാർത്തിയ ടി.വി. അനുപമ ജില്ലയുടെ 48ാം കലക്ടറായി ചുമതലയേറ്റു. ഓണാഘോഷത്തി​െൻറ ഭാഗമായി ട്രഷറി വകുപ്പ് ഒരുക്കിയ പൂക്കളവും ചെണ്ടമേളവും ആസ്വദിച്ച ശേഷമാണ് ചൊവ്വാഴ്ച രാവിലെ 9.45ന് കലക്ടറേറ്റിലേക്ക് പ്രവേശിച്ചത്. എ.ഡി.എം എം.കെ. കബീർ പൂച്ചെണ്ട് നൽകി. ജില്ലയുടെ പ്രശ്നങ്ങൾ പഠിക്കുമെന്നും അവ പരിഹരിക്കാൻ അവസരം വിനിയോഗിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കലക്ടർ പറഞ്ഞു. ചേംബറിലെത്തിയ ഉദ്യോഗസ്ഥരെ പരിചയപ്പെട്ട കലക്ടർ റവന്യൂ വകുപ്പി​െൻറ ജില്ലയിലെ പ്രവർത്തനങ്ങൾ ആരാഞ്ഞു. ഓൺലൈനിൽ ലഭ്യമാക്കുന്ന റവന്യൂ സേവനങ്ങൾ, കമ്പ്യൂട്ടർവത്കരണം എന്നിവയുടെ പുരോഗതി ചോദിച്ചറിഞ്ഞു. സേവനസ്പർശം പരിപാടി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ധനസഹായ വിതരണം, റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ ഉദ്യോഗസ്ഥർ വിശദീകരിച്ചു. മലപ്പുറം സ്വദേശിയാണ് ടി.വി. അനുപമ. അങ്കമാലി സ്വദേശി ക്ലിൻസൻ പോൾ ആണ് ഭർത്താവ്. മകൻ അയാൻ. മാതാവ് രമണി ഗുരുവായൂർ ദേവസ്വംബോർഡ് ഉദ്യോഗസ്ഥയാണ്. ഒരു സഹോദരിയുണ്ട്. തുറമുഖ തൊഴിലാളികൾക്ക് ധനസഹായ വിതരണം ഇന്ന് ആലപ്പുഴ: സംസ്ഥാന സർക്കാർ തുറമുഖ തൊഴിലാളികൾക്ക് അനുവദിച്ച ഒാണ ധനസഹായവിതരണം ബുധനാഴ്ച നടക്കും. വൈകീട്ട് ആറിന് ആലപ്പുഴ ബീച്ചിലെ തുറമുഖ ഓഫിസ് അങ്കണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിതരണോദ്ഘാടനം നിർവഹിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, തോമസ് ചാണ്ടി എന്നിവർ മുഖ്യാതിഥികളാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story