Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലങ്കരസഭ തർക്കത്തിൽ...

മലങ്കരസഭ തർക്കത്തിൽ അനുരഞ്ജന നീക്കം സജീവം

text_fields
bookmark_border
കോലഞ്ചേരി: മലങ്കരസഭ തർക്കത്തിൽ അനുരഞ്ജന നീക്കങ്ങൾ സജീവമാകുന്നു. ആദ്യപടിയായി സെപ്റ്റംബർ നാലിന് ലബനാനിൽ യാക്കോബായസഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുമായി ഓർത്തഡോക്സ് വിഭാഗം ചർച്ച നടത്തും. മെത്രാപ്പോലീത്തമാരായ ഡോ.തോമസ് മാർ അത്തനാസിയോസ്, സഖറിയാസ് മാർ നിക്കോളവാസ് എന്നിവരാണ് ഓർത്തഡോക്സ് വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത്. 1972ലെ സഭ പിളർപ്പിനുശേഷം ആദ്യമായാണ് ഓർത്തഡോക്സ് വിഭാഗം ഔദ്യോഗികമായി പാത്രിയാർക്കീസ് ബാവയെ കാണുന്നത്. ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി ഇടവേളക്കുശേഷം സഭ തർക്കം സജീവമാക്കിയതോടെയാണ് അനുരഞ്ജനനീക്കം തുടങ്ങിയത്. 2002ലെ യാക്കോബായ ഭരണഘടനക്ക് നിയമസാധുതയില്ലെന്നും മലങ്കരയിലെ പള്ളികൾ 1934ലെ ഓർത്തഡോക്സ് സഭ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടണമെന്നുമായിരുന്നു കോടതി വിധി. കോലഞ്ചേരി അടക്കമുള്ള മൂന്ന് പള്ളിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ ഈ വിധി പിന്നീട് മറ്റ് രണ്ടു പള്ളിയിൽക്കൂടി ആവർത്തിച്ചു. ഇതോടെ തങ്ങൾക്ക് ഭൂരിപക്ഷമുള്ള അഞ്ച് പള്ളിയാണ് യാക്കോബായ വിഭാഗത്തിന് നഷ്ടമായത്. അനുരഞ്ജന നീക്കങ്ങൾ തുടങ്ങുേമ്പാഴും ഇക്കാര്യത്തിൽ ഇരുവിഭാഗത്തിലും അവ്യക്തതയുണ്ടെന്നാണ് വിവരം. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ പാത്രിയാർക്കീസ് ബാവയെ മേലധ്യക്ഷനായി അംഗീകരിച്ച് ഒരു കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ ഇരുസഭയും ഒന്നാകുകയെന്നതാണ് ഒരു വിഭാഗത്തി​െൻറ ലക്ഷ്യം. യാക്കോബായ അൽമായഫോറം അടക്കമുള്ള സംഘടനകളും സഭയിലെ മുതിർന്ന മെത്രാപ്പോലീത്തമാരും ഈ നീക്കത്തിന് അനുകൂലമാണ്. ഇവർ ഓർത്തഡോക്സ് വിഭാഗവുമായി ആശയവിനിമയവും നടത്തിയിട്ടുണ്ട്. എന്നാൽ, ഒന്നാകൽ പ്രായോഗികമല്ലെന്നും ഇരുസഭകളായി ഭാഗം െവച്ച് പിരിയാമെന്നുമാണ് യാക്കോബായ സഭയിലെ മറ്റൊരു വിഭാഗത്തി​െൻറ നിലപാട്. സഭയുടെ പ്രാദേശിക നേതൃത്വത്തിൽ ചിലരും യുവ മെത്രാപ്പോലീത്തമാരിൽ ചിലരുമാണ് ഈ വാദത്തിന് പിന്നിലുള്ളത്. എന്നാൽ, കോടതിവിധി പൂർണമായും അനുകൂലമായ ഘട്ടത്തിൽ ഇത്തരത്തിൽ ഭാഗംെവച്ച് പിരിയുക എന്ന ചർച്ചക്കുപോലും പ്രസക്തിയില്ലെന്നാണ് ഓർത്തഡോക്സ് സഭാ നേതൃത്വത്തി​െൻറ നിലപാട്. മലങ്കരയിൽ സമാധാനം വേണമെന്ന നിലപാടാണ് പാത്രിയാർക്കീസ് ബാവക്കുള്ളത്. കോടതിവിധി വന്നയുടൻതന്നെ ഈ സന്ദേശം അദ്ദേഹം യാക്കോബായ സഭയുടെ പ്രാദേശിക നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു. അനുരഞ്ജന നീക്കങ്ങളെ പിന്തുണക്കണമെന്ന് ഫാ. ഔസേഫ് കോർ എപ്പിസ്കോപ കോലഞ്ചേരി: പാത്രിയാർക്കീസ് ബാവയുടെ നേതൃത്വത്തിൽ നടക്കുന്ന സഭാ അനുരഞ്ജന നീക്കങ്ങളെ യാക്കോബായ-- ഓർത്തഡോക്സ് വിഭാഗങ്ങൾ പൂർണ അർഥത്തിൽ പിന്തുണക്കണമെന്ന് ക്വസ്റ്റ് ഫോർ പീസ് അന്തർദേശീയ സമിതി ചെയർമാൻ ഫാ. ഔസേഫ് പാത്തിക്കൽ കോർ എപ്പിസ്കോപ ആവശ്യപ്പെട്ടു. പാത്രിയാർക്കീസ് ബാവയുടെ നിലപാടുകളെ ഇരുസഭ വിശ്വാസികളും അംഗീകരിക്കണം. പാത്രിയാർക്കീസ് ബാവ ചർച്ച നടത്തുന്ന സാഹചര്യത്തിൽ പ്രകോപന നീക്കങ്ങളിൽനിന്ന് ഇരുവിഭാഗവും പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാ. വർഗീസ് കല്ലാപ്പാറ, ടി.പി. ജേക്കബ്, കുഞ്ഞച്ചൻ ചെമ്പോല തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story