Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:09 PM IST Updated On
date_range 30 Aug 2017 2:09 PM ISTപിറവം നഗരസഭ കൗൺസിലിൽ ൈകയാങ്കളി; പൊലീസ് സഭക്കുള്ളിൽ കയറിയത് ചട്ടവിരുദ്ധം; എൽ.ഡി.എഫ്.കൗൺസിലർമാർ സമരം തുടരും
text_fieldsbookmark_border
പിറവം: നഗരസഭ ചെയർമാൻ സാബു കെ. ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നേതാക്കൾ നൽകിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടർന്ന് പിറവം നഗരസഭയിൽ ൈകയാങ്കളി. ചെയർമാൻ കഴിഞ്ഞ ഭരണകാലത്ത് പഞ്ചായത്ത് പ്രസിഡൻറായിരുന്നപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ത്വരിതാേന്വഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലായിരുന്നു ഇടത് കൗൺസിലർമാരായ അജേഷ് മനോഹരൻ, സോജൽ ജോർജ്, ബെന്നി വി. വർഗീസ് എന്നിവർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയും രാജി വെക്കുന്ന പ്രശ്നമില്ലെന്ന് ചെയർമാൻ പ്രഖ്യാപിച്ചതോടെ രാജി ആവശ്യപ്പെടുന്ന ബാനർ വനിതകൗൺസിലർമാർ ഉയർത്തുകയായിരുന്നു. എന്നാൽ, യു.ഡി.എഫ്. കൗൺസിലർമാർ ബാനർ വലിച്ചുകീറുകയും വനിതകൗൺസിലർമാരെ അപമാനിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇടതുമുന്നണി കൗൺസിലർമാർ ബഹളംെവച്ചു. ഇൗസമയം ചെയർമാൻ പൊലീസിനെ കൗൺസിൽയോഗത്തിലേക്ക് വിളിച്ചുവരുത്തിയത് പുതിയ ക്രമപ്രശ്നം ഉന്നയിക്കാനും പ്രതിഷേധം ശക്തമാക്കാനും വഴിയൊരുക്കി. സഭക്കുള്ളിൽ പൊലീസ് രാജ് നടപ്പാക്കി ഭരണത്തിൽ തുടരാമെന്ന് നഗരസഭ അധ്യക്ഷൻ കരുതരുതെന്ന് കൗൺസിലർ സോജൻ ജോർജ് പറഞ്ഞു. ചെയർമാെൻറ രാജി വിഷയം ചർച്ചചെയ്യാതെ മനഃപൂർവം കൗൺസിൽ യോഗത്തിൽ യു.ഡി.എഫ്. കൗൺസിലർമാർ വനിത കൗൺസിലർമാരെ ൈകേയറ്റം ചെയ്യാൻ ശ്രമിച്ചതായും എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഏകപക്ഷീയമായി സഭ നിർത്തിെവച്ചതായും എൽ.ഡി.എഫ്.നേതാക്കൾ കുറ്റെപ്പടുത്തി. കൗൺസിലിനകത്തും പുറത്തും ചെയർമാെൻറ രാജി ആവശ്യപ്പെട്ട് സമരം തുടരുമെന്ന് എൽ.ഡി.എഫ്. കൗൺസിലർമാരായ അജേഷ്മനോഹരൻ, േസാജൻ ജോർജ്, ശശി, കെ.ആർ. മുകേഷ് തങ്കപ്പൻ, നീതു ഡിേജാ, പ്രഫ. ടി.കെ. േതാമസ്, ആതിര രാജൻ, സിന്ധു ജെയിംസ്, ബെന്നി വി. വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇരുമുന്നണികളും പ്രതിഷേധമാർച്ച് നടത്തി പിറവം: വിജിലൻസ് അന്വേഷണം നേരിടുന്ന പിറവം നഗരസഭ ചെയർമാൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ േയാഗത്തിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇരുമുന്നണികളുടെയും നേതൃത്വത്തിൽ പിറവത്ത് മാർച്ച് നടത്തി. വൈകീട്ട് അഞ്ചോടെ യു.ഡി.എഫ് മാർച്ച് കരവെട്ട കുരിശിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി ബസ് സ്റ്റാൻഡിന്മുന്നിൽ വിശദീകരണയോഗത്തോടെ സമാപിച്ചു. ചെയർമാൻ സാബു കെ.ജേക്കബിെൻറ നേതൃത്വത്തിൽ കൗൺസിലർമാരും യു.ഡി.എഫ് നേതാക്കളും നേതൃത്വം നൽകി. കോടതി അന്വേഷണം ഉത്തരവിെട്ടങ്കിലും കുറ്റക്കാരനെന്ന് ഒരു കോടതിയും പരാമർശിക്കാത്ത സാഹചര്യത്തിൽ രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സാബു കെ. ജോർജ് പറഞ്ഞു. ഭൂരിപക്ഷമുള്ള യു.ഡി.എഫ് നഗരസഭ കൗൺസിലിനെ അട്ടിമറിക്കാനുള്ള യാെതാരു നീക്കവും വിലേപ്പാവില്ലെന്ന് യു.ഡി.എഫ് നേതാക്കളും വ്യക്തമാക്കി. തുടർന്ന് ആറുമണിയോടെ എൽ.ഡി.എഫ് നേതൃത്വം നൽകിയ മാർച്ച് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ച് ടൗൺചുറ്റി പഴയ ബസ്സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. അഴിമതി വീരനായ നഗരസഭ ചെയർമാൻ പിറവത്തിന് അപമാനമാണെന്ന് നേതാക്കൾ പറഞ്ഞു. പെെട്ടന്നുണ്ടായ പ്രതിേഷധമാർച്ചിനെത്തുടർന്ന് ഗതാഗതക്കുരുക്കുണ്ടായി. ടൗണിെൻറ മുഖ്യകവാടത്തിൽ പൊലീസ് നിലയുറപ്പിച്ചെങ്കിലും അശാസ്ത്രീയമായ ഗതാഗതനിയന്ത്രണം യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. കരവെട്ട സ്റ്റാൻഡിനുമുന്നിലെത്തിയ വാഹനങ്ങളെ വീണ്ടും മാർക്കറ്റ് റോഡിലേക്ക് തിരിച്ചുവിട്ടത് കുരുക്ക് വർധിക്കാൻ കാരണമായതായി യാത്രക്കാർ ആേരാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story