Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:09 PM IST Updated On
date_range 30 Aug 2017 2:09 PM ISTകാഴ്ച ൈവകല്യമുള്ളവർക്കുള്ള രാജ്യത്തെ ആദ്യ ഫുട്ബാൾ പരിശീലന കേന്ദ്രം കൊച്ചിയിൽ
text_fieldsbookmark_border
കൊച്ചി: കാഴ്ച ൈവകല്യമുള്ളവർക്കായുള്ള രാജ്യത്തെ ആദ്യ ഫുട്ബാൾ പരിശീലന കേന്ദ്രം കൊച്ചിയിൽ ഒരുങ്ങുന്നു. ഇന്ത്യൻ ൈബ്ലൻഡ് ഫെഡറേഷനും(െഎ.ബി.എഫ്.എഫ്) സൊസൈറ്റി ഫോർ റിഹാബിലേഷൻ ഒാഫ് വിഷ്വലി ചാലഞ്ച്ഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. എേട്ടാളം പേർക്കാണ് നിലവിൽ പ്രവേശനം നൽകുന്നത്. സെപ്റ്റംബർ 17ന് അക്കാദമി പ്രവർത്തനമാരംഭിക്കും. കാഴ്ചവൈകല്യമുള്ളവർ സമൂഹത്തിെൻറ ദയ കാത്തുനിൽക്കേണ്ടവരല്ലെന്നും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിവുള്ളവരാണെന്നും െഎ.ബി.എഫ്.എഫ് കായികവിഭാഗം ഡയറക്ടർ സുനില്‍ ജെ. മാത്യു പറഞ്ഞു. കൊച്ചിയിലെ അക്കാദമി കാമ്പസിൽ ഇവർക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ സൗജന്യമായി ഏർപ്പെടുത്തും. കായികപരിശീലനത്തിന് പുറെമ കമ്പ്യൂട്ടർ വിദ്യാഭ്യാസവും ഇംഗ്ലീഷ് പരിശീലനവുമടക്കം ഒരുക്കാനാണ് അധികൃതർ പദ്ധതിയിട്ടിട്ടുള്ളത്. ജർമൻ ൈബ്ലൻഡ് ഫുട്ബാൾ ടീം പരിശീലകനായ ഉൾറിച്ച് പ്ഫിസ്റ്ററർ അക്കാദമിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തും. നിലവിൽ രണ്ട് മുഴുസമയ പരിശീലകരുടെ സേവനം അക്കാദമിക്ക് ലഭ്യമാവും. ഇവെരക്കൂടാതെ യോഗാധ്യാപകെൻറയും ജിം ഇൻസ്ട്രക്ടറുടെയും സേവനം ലഭ്യമാവും. അന്താരാഷ്ട്രതലത്തിൽ മികച്ച ടീമുകളിലൊന്നിെന വാർത്തെടുക്കുകയാണ് ലക്ഷ്യമാക്കുന്നതെന്ന് എസ്.ആർ.വി.സി പ്രോജക്ട് ഹെഡ് എം.സി റോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story