Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒന്നരവയസ്സുകാരനെ...

ഒന്നരവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി​ റോഡിൽ ഉപേക്ഷിച്ചു

text_fields
bookmark_border
ചെങ്ങന്നൂർ: മാതാവിനൊപ്പം ഉറങ്ങിയ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാതാവി​െൻറ രണ്ടര പവൻ മാലയും കുഞ്ഞി​െൻറ അരഞ്ഞാണവും അപഹരിച്ചു. ചെറിയനാട് കൊല്ലകടവ് തടത്തിൽ വീട്ടിൽ ടി.കെ. ലത്തീഫി​െൻറ ചെറുമകൻ അമാനെയാണ് മോഷ്ടാവ് കട്ടിലിൽനിന്ന് എടുത്തുകൊണ്ടുപോയത്. ചൊവ്വാഴ്ച പുലർച്ച മൂന്നിനും 3.30നും ഇടയിലാണ് സംഭവം. നല്ല മഴസമയമായിരുന്നു. പിതാവ് അനീഷിന് സൗദിയിലാണ് ജോലി. മാതാവ് അൻസീനയോടൊപ്പം വീടി​െൻറ താഴത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കുഞ്ഞ്. പുലർച്ച കഴുത്തിൽ ആരോ കുത്തിപ്പിടിക്കുന്നതായി അൻസീനക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ചാടിയെഴുന്നേറ്റപ്പോൾ മാല പൊട്ടിച്ചെടുക്കുന്ന കൈകളിലാണ് പിടികിട്ടിയത്. ഉച്ചത്തിൽ ബഹളംവെച്ചതിനെത്തുടർന്ന് തസ്കരൻ മാലയുടെ ഭാഗങ്ങൾ കട്ടിലിൽ ഉപേക്ഷിച്ച് ഒാടിമറഞ്ഞു. ആളെ കാണാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നോക്കുമ്പോഴാണ് കുഞ്ഞിനെ കാണാനിെല്ലന്ന് അറിയുന്നത്. ബഹളം കൂട്ടിയതിനെത്തുടർന്ന് വീട്ടുകാർ ഉണർന്നു. ഭർതൃമാതാവ് നസീമയും ഭർതൃസഹോദരൻ അൻസാരിയും അലമുറയിട്ട് റോഡിലേക്കോടി. അയൽവാസികൾ ഉൾപ്പെടെ അന്വേഷിക്കുന്നതിനിടെ 500 മീറ്റർ മാറി കൊല്ലകടവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂളിന് മുന്നിൽ റോഡുവശത്ത് തറയോട് പാകിയ ഭാഗത്തുനിന്ന് കുഞ്ഞി​െൻറ കരച്ചിൽ കേട്ടു. പുഴയ്ക്കൽ കിഴക്കേതിൽ വീട്ടിൽ ഷൈനിയാണ് കുഞ്ഞിനെ എടുത്തത്. കുഞ്ഞി​െൻറ പുതപ്പും ഷാളും മണ്ണെണ്ണ പുരട്ടിയ നിലയിലും പുരയിടത്തിൽനിന്ന് കണ്ടെത്തി. കിണറിനുമേൽ കയറിനിന്നാൽ പുരയുടെ മുകളിൽ കയറിപ്പറ്റാവുന്ന നിലയിലാണ്. മുകളിലത്തെ നിലയിൽ മുറികൾ നിർമിക്കുന്നതി​െൻറ ഭാഗമായി ഇഷ്ടിക ഉപയോഗിച്ച് ഭിത്തികൾ കെട്ടിയിട്ടുണ്ട്. അതുവഴിയാണ് മോഷ്ടാവ് കടന്നതെന്ന് അനുമാനിക്കുന്നു. കുട്ടിയുടെ കൈയിലെ വളകളും കാൽത്തളയും സ്വർണമായിരുന്നെങ്കിലും ഇവ നഷ്ടപ്പെട്ടില്ല. ആലപ്പുഴയിൽനിന്ന് ഫിംഗർപ്രിൻറ്, സയൻറിഫിക് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരായ വിനോദ്കുമാർ, രാമചന്ദ്രൻ, സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ചെങ്ങന്നൂർ സി.െഎ എം. ദിലീപ് ഖാൻ, വെൺമണി എസ്.ഐ കെ.കെ. ജോസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story