Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:09 PM IST Updated On
date_range 30 Aug 2017 2:09 PM ISTനഗരത്തിലെ ഒാേട്ടാകൾ ഇന്നുമുതൽ സ്മാർട്ടാകും
text_fieldsbookmark_border
കൊച്ചി: മെട്രോ നഗരമായ കൊച്ചിയിൽ ഇനി സ്മാര്‍ട്ട് ഓട്ടോകൾ. ഇൻറലിജൻറ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോകളാണ് ഒരുങ്ങുന്നത്. ഇതിെൻറ ഭാഗമായി പാസേഞ്ചഴ്സ് ഇൻഫർമേഷൻ നിലവിൽ വരുന്നതോടെ സ്മാർട്ട് ഒാേട്ടാറിക്ഷകളുടെ വാടക, സഞ്ചരിച്ച ദൂരം, എടുത്ത സമയം എന്നിങ്ങനെ വിവരങ്ങളെല്ലാം യാത്രക്കാർക്ക് അറിയാൻ കഴിയൂ. നഗരത്തിലെ ടാക്സി സമ്പ്രദായം ഏകീകരിക്കാനുള്ള കൊച്ചിൻ മെേട്രായുടെ ശ്രമമാണ് സ്മാര്‍ട്ട് ഓട്ടോകള്‍ക്കും പിന്നില്‍. ജി.പി.എസ് സംവിധാനത്തിെൻറ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പ്രത്യേക ടാബ്‌ലറ്റുകള്‍ ഓട്ടോയില്‍ ഘടിപ്പിക്കും. എ.െഎ.ടി.സിയുടെ േനതൃത്വത്തിലുള്ള ഒാേട്ടാറിക്ഷ തൊഴിലാളി യൂനിയന് കീഴിലുള്ള ഒാേട്ടാറിക്ഷകളാണ് വെഹിക്കിൾ എസ്.ടി എന്ന സ്റ്റാർട്ടപ്പുമായി കൈകോർത്ത് പദ്ധതി നടപ്പാക്കുന്നത്. യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ഓണ്‍ലൈനിലൂടെ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. നിലവിൽ 120ഒാേട്ടാകളാണ് നിലവിൽ പദ്ധതിയുടെ ഭാഗമാകുക. 600ഒാേട്ടാകളെ കൂടി രണ്ടാം ഘട്ടത്തിൽ പദ്ധതിയിലുൾപ്പെടുത്തുമെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. ട്രേഡ് യൂനിയൻ നേതൃത്വത്തിനും കൺേട്രാൾ െസൻററിനും ആപ്പിലൂടെ ഒാേട്ടാഡ്രൈവർമാരുടെ യാത്രികരോടുള്ള സമീപനമടക്കം നിരീക്ഷിക്കാനാവും. 1000 ഒാേട്ടാകളെ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുവാനാണ് യൂനിയൻ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന ഓട്ടോകളില്‍ അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന പാനിക് ബട്ടണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. പിങ്ക് പട്രോള്‍, പൊലീസ് കണ്‍ട്രോള്‍ റൂം എന്നിവയുമായി സ്മാര്‍ട്ട് ഓട്ടോറിക്ഷകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, കൊച്ചി മെട്രോ അവതരിപ്പിച്ച കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡും സ്മാര്‍ട്ട് ഓട്ടോകളില്‍ സ്വീകരിക്കും. ഇന്ന് വൈകുന്നേരം മൂന്നിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി സി. ദിവാകരനാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സിറ്റി പൊലീസ് കമീഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ തുടങ്ങിയവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story