Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:09 PM IST Updated On
date_range 30 Aug 2017 2:09 PM ISTയന്ത്രത്തകരാർ: കടലിൽ ഒഴുകിയ ബോട്ട് കോസ്റ്റ് ഗാർഡ് കരക്കെത്തിച്ചു
text_fieldsbookmark_border
മട്ടാഞ്ചേരി: എൻജിൻ തകരാറിനെത്തുടർന്ന് കടലിൽ ഒഴുകിനടന്ന ബോട്ട് കോസ്റ്റ് ഗാർഡ് കരക്കെത്തിച്ചു. കൊച്ചി തീരത്തുനിന്ന് 16 നോട്ടിക്കൽ മൈൽ അകലെ കടലിൽ മത്സ്യബന്ധനത്തിന് പോയ ലക്ഷ്മി എന്ന ബോട്ടാണ് ഒഴുകി നടന്നത്. എട്ട് തൊഴിലാളികളാണ് ഇതിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രി 10.30 നാണ് അപകടവിവരം ഫിഷറീസ് വകുപ്പിന് ലഭിക്കുന്നത്. തുടർന്ന് ഫോർട്ട്കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്തുനിന്ന് അഭിനവ് എന്ന കപ്പൽ രക്ഷാദൗത്യത്തിന് നിയോഗിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ അപകടസ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡ് കപ്പൽ ബോട്ടിലെ ജീവനക്കാരെ സുരക്ഷിതരാക്കി. തകരാറായ ബോട്ട് വലിയ വടം ഉപയോഗിച്ച് കെട്ടിവലിച്ച് വൈകീട്ട് നാലരയോടെ ഹാർബറിൽ എത്തിച്ചു. ജീവനക്കാർക്ക് കാര്യമായ പരിക്കില്ല. കേടായ ബോട്ട് തുടർ നടപടിക്ക് മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story