Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:09 PM IST Updated On
date_range 30 Aug 2017 2:09 PM ISTആരാധനാലയത്തിെൻറ മറവിൽ കൈേയറ്റം; സ്ഥലം അളന്നു
text_fieldsbookmark_border
ആലുവ: ആരാധനാലായത്തിെൻറ മറവിൽ സർക്കാർ ഭൂമി ൈകേയറിയെന്ന പരാതിയിൽ അഡീഷനൽ തഹസിൽദാരുടെ നേതൃത്വത്തിൽ താലൂക്ക് സർവേയർ സ്ഥലം അളന്നു. ആലുവ മാർക്കറ്റിന് സമീപമുള്ള സർക്കാർ ഭൂമി സെൻറ് ഡൊമിനിക് പള്ളി കമ്മിറ്റിയിലെ ഒരു വിഭാഗത്തിെൻറ നേതൃത്വത്തിൽ കൈയേറിയെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് പള്ളി കമ്മിറ്റിയിലെ തന്നെ മറ്റൊരു വിഭാഗമാണ് മന്ത്രിയോട് പരാതി പറഞ്ഞത്. മൂന്ന് വർഷം മുമ്പ് വഴിക്കായി പള്ളി കമ്മിറ്റി സർക്കാർ ഭൂമി ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് അപേക്ഷ നൽകിയെങ്കിലും നിരസിച്ചിരുന്നു. ഈ ഭൂമി കൈവശപ്പെടുത്തിയെന്നായിരുന്നു പരാതി. ജില്ല വികസന സമിതി യോഗത്തിൽ കൃഷി വകുപ്പ് അധികൃതർ സ്ഥലം അളക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. തുടർന്നാണ് ജില്ല കലക്ടർ സ്ഥലം അളക്കാൻ തഹസിൽദാർക്ക് നിർദേശം നൽകിയത്. 15.5 സെൻറ് സ്ഥലം സർക്കാറിേൻറതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ എത്ര സെൻറ് കൃഷി വകുപ്പിേൻറതാണെന്ന് രേഖകൾ ലഭ്യമായാലെ വ്യക്തമാകൂവെന്ന് റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി 25 മീറ്ററോളം നീളത്തിൽ അഞ്ച് മീറ്ററോളം വീതിയിലുമായി അഞ്ച് സെൻറ് സ്ഥലം കൈയേറിയെന്നായിരുന്നു പരാതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ൈകേയറ്റം നടന്നത് തുടർന്ന് കൃഷിവകുപ്പിെൻറ ജില്ല ഡെപ്യൂട്ടി കൃഷി ഡയറക്ടർ മറിയം ജേക്കബിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് അളന്നു തിട്ടപ്പെടുത്താൻ താലൂക്ക് സർവെയർ തയാറായത്. എസ്.പിക്ക് പരാതി നൽകിയെങ്കിലും സ്റ്റേഷനിൽ അറിഞ്ഞില്ല എന്ന നിലപാടാണ് പൊലീസ് എടുത്തത്. െപാലീസിെൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിരുന്നില്ല. പ്രിൻസിപ്പൽ കൃഷി ഓഫിസർ എം. ശ്രീദേവി , കൃഷി വകുപ്പിലെ എൻജിനീയറിങ് ഉദ്യോഗസ്ഥന്മാർ ആലുവ കൃഷി ഓഫിസിലെ ഉദ്യോഗസ്ഥർ എന്നിവര്‍ സന്നിഹിതരായിരുന്നു. പൊലീസിെൻറ സാന്നിധ്യത്തിലാണ് ഭൂമി അളന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story