Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാണക്കാലത്തും...

ഒാണക്കാലത്തും പൊതുവിഭാഗത്തിന്​ റേഷനരി കിട്ടില്ല

text_fields
bookmark_border
തൃപ്പൂണിത്തുറ: പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് (വെള്ളകാർഡ്) ഒാണത്തിനും റേഷൻ നിഷേധിക്കുെന്നന്ന് ആക്ഷേപം. ഒാണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് അരിയും ഗോതമ്പും സ്പെഷൽ പഞ്ചസാരയും ലഭ്യമല്ല. എല്ലാ റേഷൻ കാർഡുകാർക്കും ഒാണത്തിന് കൂടുതൽ അരി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മുൻഗണനേതര വിഭാഗത്തിന് കിലോക്ക് 8.90 രൂപ നിരക്കിൽ അഞ്ച് കിലോ അരി നൽകുമെന്ന് അറിയിച്ചിരുന്നു. കണയന്നൂർ താലൂക്കിലെ കടകളിൽ റേഷൻ വാങ്ങാനെത്തിയ പൊതുവിഭാഗം കാർഡുകാർക്ക് ഒാണക്കാലത്തും റേഷനില്ലെന്ന മറുപടിയാണ് ലഭിച്ചത്. സിവിൽ സൈപ്ലസി​െൻറ ലാഭം മാവേലി സ്റ്റോറുകളിൽ വിതരണ നിയന്ത്രണം ഉള്ളതിനാൽ പൊതുവിഭാഗത്തിന് സബ്സിഡി സാധനങ്ങൾ ലഭ്യമാകുന്നില്ല. പൊതുവിഭാഗം റേഷൻ കാർഡുകാർക്ക് ആവശ്യസാധനങ്ങൾക്ക് പൊതുമാർക്കറ്റ്തന്നെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story