Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:04 PM IST Updated On
date_range 30 Aug 2017 2:04 PM ISTഞാറക്കലില്‍ ഇന്ത്യന്‍ സ്‌പോര്‍ട്സ് സെൻറർ തുറന്നു
text_fieldsbookmark_border
വൈപ്പിന്‍: കായിക വളര്‍ച്ച ലക്ഷ്യമിട്ട് ദേശീയ നിലവാരമുള്ള കളിക്കളങ്ങളുമായി ഞാറക്കലില്‍ ഇന്ത്യന്‍ സ്‌പോര്‍ട്സ് സെൻറര്‍ തുറന്നു. ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനിക്ക് പടിഞ്ഞാറ് ഒരുക്കിയ കേന്ദ്രം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശരിയായ കായിക സംസ്കാരത്തിെൻറ അഭാവമാണ് കേരളത്തിന് ദോഷമായി ഭവിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. ചെറുപ്രായത്തില്‍ ലഭിച്ച പരിശീലനത്തിെൻറ തുടര്‍ച്ച ലഭിക്കാതെപോകുന്നു. ഇത് വലിയ പോരായ്മയാണ്. മികച്ച കായിക സംസ്‌കാരം ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വഴിതെളിക്കും. സ്‌പോര്‍ട്സ് സെൻറര്‍ ചെയര്‍മാന്‍ അജിത്ത് മങ്ങാട്ട് അധ്യക്ഷത വഹിച്ചു. സെൻററിെൻറ രണ്ടാംഘട്ട വികസനപദ്ധതി കെ.വി. തോമസ് എം.പി പ്രഖ്യാപിച്ചു. എസ്.ശർമ എം. എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഐ.എം. വിജയന്‍ വിശിഷ്ടാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി, ഞാറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷില്‍ഡ റിബേരോ, വൈസ് പ്രസിഡൻറ് എ.പി. ലാലു, കൊച്ചുറാണി ജേക്കബ്, മിനി രാജു എന്നിവര്‍ സംസാരിച്ചു. അനില്‍ പ്ലാവിന്‍സ് സ്വാഗതവും ഹാരി റാഫേല്‍ നന്ദിയും പറഞ്ഞു. വിവിധ അക്കാദമികളില്‍ പരിശീലകരായ പി.എസ്. മനോജ് (ക്രിക്കറ്റ്), കെ.എസ്. ശ്രീജിത്ത് (ഫുട്‌ബാള്‍), കെ.കെ. മുരളീധരന്‍ (കബഡി) എന്നിവരെയും താരങ്ങളായ മെരീന, ദില്‍ഷാദ് കമാലുദ്ദീന്‍, ഐസക് ആൻറണി, ജിഷ്ണു, ഫെമി റഫീഖ്, ശ്രീഹരി എന്നിവരെ ആള്‍ ഇന്ത്യ ബാഡ്മിൻറണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡൻറ് എസ്. മുരളീധരന്‍ ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story