Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർവത്ര കുഴി;...

സർവത്ര കുഴി; ആലുവ–മൂന്നാർ റോഡിൽ ദുരിതയാത്ര

text_fields
bookmark_border
ആലുവ: കുഴികൾ നിറഞ്ഞതോടെ ആലുവ-മൂന്നാർ ദേശസാത്കൃത റോഡിൽ ദുരിതയാത്ര. വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ആശ്രയിക്കുന്ന ജില്ലയിലെ തന്നെ പ്രധാന റോഡുകളിലൊന്നിനാണ് ഈ ദുരവസ്ഥ. പല ഭാഗത്തും ടാറും മെറ്റലും ഇളകിയ നിലയിലാണ്. ആലുവ മുതൽ മാറമ്പിള്ളി വരെ ഭാഗങ്ങളിലാണ് കുഴികൾ ഏറെയും. തോട്ടുമുഖം കവല, കുട്ടമശ്ശേരി, ആനിക്കാട് കവല, പെരിയാർ പോട്ടറീസ് കവല എന്നിവിടങ്ങളിലെ കുഴികൾ അപകടം ക്ഷണിച്ചുവരുത്തുന്നവയാണ്. മഴവെള്ളം നിറഞ്ഞ കുഴികളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കുഴിയിൽ വീഴുന്നവരിൽ ഏറെയും ഇരുചക്ര വാഹന യാത്രക്കാരാണ്. സമയനഷ്ടത്തിനും ഗതാഗത കുരുക്കിനും കുഴികൾ കാരണമാകുന്നുണ്ട്. കുഴികൾ മൂലം തിരക്കേറിയ ആലുവ -- മൂന്നാർ റോഡിൽ ഗതാഗത തടസ്സവും പതിവാണ്. റോഡ് ഇത്രയേറെ തകർന്നിട്ടും പൊതുമരാമത്ത് അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റോഡ് തകർന്ന് ഗതാഗതം ബുദ്ധിമുട്ടായിട്ടും അധികൃതർ വിഷയത്തെ ഗൗരവമായെടുത്തിട്ടില്ല. പരാതികൾ വർധിക്കുമ്പോഴും ഉദ്യോഗസ്ഥർ പുലർത്തുന്ന നിസ്സംഗത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വിവിധ സംഘടനകളും നാട്ടുകാരുമൊക്കെയാണ് പലയിടത്തും കുഴികൾ അടക്കുന്നത്. പലയിടത്തും സീബ്ര വരകൾ ഇല്ലാതായിട്ടും കാലമേറെയായി. തോട്ടുമുഖം, മഹിളാലയം, ചൊവ്വര, കുട്ടമശേരി എന്നിവിടങ്ങളിൽ റോഡ് മുറിച്ച് കടക്കാൻ പ്രയാസം നേരിടുന്നുണ്ട്. കീഴ്മാട് ആയുർവേദ ആശുപത്രി, പോസ്‌റ്റ് ഓഫിസ് എന്നിവിടങ്ങളിലെത്തുന്ന വയോധികൾ ഉൾപ്പെടെ ആളുകൾ ജീവൻ പണയംവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story