Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​കൂളിൽനിന്ന്​...

സ്​കൂളിൽനിന്ന്​ ലാപ്ടോപ് മോഷണം; രണ്ട്​ യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
പെരുമ്പാവൂർ: കുറുപ്പംപടി ഡയറ്റ് സ്കൂളിൽനിന്ന് ലാപ്ടോപ്പുകളും പണവും മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ. ഐമുറി വടക്കുംകുഴിയിൽ വീട്ടിൽ അബിൻ (24), നെല്ലിക്കുഴി പാറയിൽ വീട്ടിൽ അൻസൽ (27) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിനാണ് മോഷണം നടന്നത്. സ്കൂളിലെ രണ്ട് ലാപ്ടോപ്പും ബോക്സിൽ സൂക്ഷിച്ചിരുന്ന പണവും പ്രതികൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. എസ്.ഐമാരായ ബേബി, സാലി, എ.എസ്.ഐ ഷാജൻ, സിവിൽ പൊലീസ് ഓഫിസറായ മോഹനൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുറുപ്പംപടി മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story