Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപാത 17 വീണ്ടും...

ദേശീയപാത 17 വീണ്ടും കുരുതിക്കളമാകുന്നു

text_fields
bookmark_border
പറവൂർ: ദേശീയപാത 17ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരുജീവനുംകൂടി പൊലിഞ്ഞതോടെ ജനം ആശങ്കയിലായി. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച പുലർച്ച ദേശീയപാത 17-ൽ വഴിക്കുളങ്ങര പെട്രോൾ പമ്പിന് സമീപം അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരനായ വള്ളുവള്ളി കൈതക്കൽ വീട്ടിൽ അൻവർ അലിയാണ് മരിച്ചത്. വീട്ടിൽനിന്ന് പറവൂർ ചന്തയിലെ മലബാർ സ്റ്റേഷനറി ആൻഡ് സ്വീറ്റ്സ് എന്ന സ്ഥാപനത്തിലേക്ക് പോകുമ്പോഴാണ് നിയന്ത്രണംവിട്ട അജ്ഞാത വാഹനം യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയതിനാൽ വാഹനത്തിനും ഡ്രൈവർക്കുമെതിരെ കേസെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പറവൂരിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ജീവനക്കാരാണ് അപകടം ആദ്യം പൊലീസിൽ അറിയിച്ചത്. അധികം വൈകാതെതന്നെ പൊലീസ് എത്തിയെങ്കിലും യുവാവി​െൻറ ജീവൻ നിലച്ചിരുന്നു. പറവൂർ മേഖലയിൽ അപകടങ്ങൾ ദിേനന വർധിക്കുകയാണ്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ പറവൂർ ടൗണിലും പരിസരങ്ങളിലുമുണ്ടായ അപകടങ്ങളിൽ അഞ്ചുപേരാണ് മരിച്ചത്. വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള 17 കി.മീ. അപകടമേഖലയാെണന്ന് മോട്ടോർ വാഹന വകുപ്പ് ഒന്നര വർഷം മുമ്പ് സർേവ നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയപാതയിൽ ഉൾപ്പെടുന്ന വീതി കുറഞ്ഞ വളവുകളും ഇടുങ്ങിയ റോഡുകളുമാണ് അപകടങ്ങൾക്ക് നിരത്തിയ പ്രധാനകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാത എന്ന ഓമനപ്പേര് നൽകിയിട്ടുള്ള ഈ പാതക്ക് പൊതുമരാമത്ത് സംസ്ഥാനപാതയുടെ വീതിയില്ലെന്നതാണ് വസ്തുത. വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള 17 കി.മീ. റോഡി​െൻറ പരമാവധി വീതി അഞ്ചുമുതൽ ഏഴു മീറ്റർ മാത്രമാണ്. പുതിയ റോഡ് നിർമിക്കാൻ 30 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ട് വർഷം 35 കഴിഞ്ഞു. ദേശീയപാത അതോറിറ്റിയുടെ പുതിയ നിബന്ധനയനുസരിച്ച് 45 മീറ്റർ സ്ഥലം ഏറ്റെടുത്തുകൊടുത്താലെ പുതിയ പാത നിർമാണം തുടങ്ങൂ. ഒരിക്കൽകൂടി സ്ഥലം ഏറ്റെടുക്കുന്നതിൽ പ്രദേശവാസികൾ എതിരാണ്. ഒരുവാഹനം വഴിയരികിൽ കേടായി കിടന്നാൽ അതോടെ ഗതാഗതം താറുമാറാകും. കി.മീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കാവും അനുഭവപ്പെടുക. വലിയ ടാങ്കർ ലോറികളും കണ്ടെയ്നർ ലോറികളും മിനിറ്റുകളിടവിട്ട് വരാൻ തുടങ്ങിയതോടെ നിലവിലെ റോഡിന് താങ്ങാനാവാത്ത വാഹനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. റോഡി​െൻറ അവസ്ഥ മനസ്സിലാക്കാതെ അശ്രദ്ധമായ അമിതവേഗത്തിെല ഡ്രൈവിങ്ങും അപകടങ്ങൾക്ക് കാരണമാകുന്നു. ദേശീയപാത വികസനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് കൈകാര്യം ചെയ്യുന്നെതന്നാണ് കഴിഞ്ഞദിവസം പറവൂരിലെത്തിയ മന്ത്രി ജി. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. സംസ്ഥാന സർക്കാറിന് മേൽനോട്ടവും പരിചരണവും മാത്രമുള്ളത്. 45 മീറ്റർ വീതി ഉണ്ടങ്കിൽ മാത്രമെ നിർമാണത്തിന് കേന്ദ്രം അനുമതി നൽകൂ. അതേസമയം, ഏറ്റെടുത്ത സ്ഥലത്ത് രണ്ട് വരി പാത നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ തയാറാണ്. എന്നാൽ, വരാപ്പുഴ മുതൽ മുത്തകുന്നം വരെ ഏറ്റെടുത്ത 30മീറ്ററിൽ നിർമാണം നടത്തുന്നത് സംബന്ധിച്ച് ഓണത്തിനുശേഷം ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്ത് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story