Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൃക്കാക്കര നഗരസഭ...

തൃക്കാക്കര നഗരസഭ ഒാണാഘോഷം സെപ്റ്റംബര്‍ മൂന്നു മുതല്‍ 11വരെ

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ 11വരെ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സൻ കെ.കെ. നീനു, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു. കാക്കനാട് ജങ്ഷനില്‍ ഓണപ്പതാക ഉയര്‍ത്തുന്നതോടെ തൃക്കാക്കരയിലെ അഞ്ചു ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 11 മണിയോടെ നഗരസഭ കമ്യൂണിറ്റി ഹാളില്‍ പൂക്കളമത്സരം നടക്കും. ഏഴിന് കമ്യൂണിറ്റി ഹാളില്‍ വൈകീട്ട് ആറിന് സ്റ്റുഡൻറ്സ് ഓണവും എട്ടിന് വൈകീട്ട് ആറു മണിക്ക് കെ.പി.സി.സി ഈഡിപ്പസ് നാടകവും അരങ്ങേറും. ഒമ്പതിന് അംഗന്‍വാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ ആറിന് വടംവലി മത്സരവും അരങ്ങേറും. 11ന് ഉച്ചക്ക് മൂന്നിന് ചെമ്പുമുക്കില്‍നിന്ന് ഓണം ഘോഷയാത്ര കാക്കനാട് ജങ്ഷനിലേക്ക് പുറപ്പെടും. വൈകീട്ട് 6.30ന് പരേഡ് ഗ്രൗണ്ടില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. തുടര്‍ന്ന് സിനിമ താരം പാഷാണം ഷാജിയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ 'കോമഡി ബാൻഡ്' നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story