Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:08 PM IST Updated On
date_range 29 Aug 2017 2:08 PM ISTപരുമലയിലെ ഫിഷറീസ് ഓഫിസ് നിർമിച്ചിട്ട് 20 വർഷം; ഉദ്യോഗസ്ഥർ എത്തിയത് 60 ദിവസം
text_fieldsbookmark_border
മാന്നാർ: പരുമല ഫിഷ്ലാൻഡിങ് സെൻററിനോട് ചേർന്ന് ഫിഷറീസ് ഓഫിസ് നിർമിച്ചിട്ട് 20 വർഷം പിന്നിടുന്നു. എന്നാൽ, ഈ ഒാഫിസിൽ ജീവനക്കാർ എത്തിയത് വെറും 60 ദിവസമാണ്. ഉദ്യോഗസ്ഥർ എത്താതായതോടെ ഓഫിസ് കാടുകയറി നശിക്കുന്നു. മത്സ്യത്തൊഴിലാളി കുട്ടികളുടെ പഠന ആനുകൂല്യങ്ങൾക്കും തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും പത്തനംതിട്ടയിലോ കുമരകത്തോ പോകേണ്ട അവസ്ഥയാണിപ്പോൾ. ഒാഫിസ് തുറന്നത് ഉൾനാടൻ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു. ആദ്യകാലങ്ങളിൽ ചില ഉദ്യോഗസ്ഥർ ആഴ്ചയിൽ ഒരു ദിവസം എത്തിയിരുന്നു. പിന്നീട് മാസത്തിൽ രണ്ടു ദിവസമാവുകയും തുടർന്ന് മൂന്നു മാസത്തിൽ ഒരുദിവസം എന്ന രീതിയിലേക്ക് മാറുകയും ചെയ്തു. ആ ദിവസങ്ങളിൽ ഇത്തരം കാര്യങ്ങൾക്കായി നിരവധി മത്സ്യത്തൊഴിലാളികൾ ഒാഫിസിൽ എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ആരും തിരിഞ്ഞുനോക്കാതായിട്ട് വർഷങ്ങളായി. 24 ലക്ഷം രൂപ മുതൽമുടക്കിയാണ് കെട്ടിടം നിർമിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാകുമെന്ന നിലയിലാണ് ഫിഷിങ്ലാൻഡ് സെൻററിനോട് ചേർന്ന് കെട്ടിടം പണിതത്. തുടക്കത്തിൽ മത്സ്യത്തൊഴിലാളി സംഘടനകളുടെ ശക്തമായ ഇടപെടൽ ഉണ്ടായതാണ് ഉദ്യോഗസ്ഥർ വല്ലപ്പോഴുമെങ്കിലും എത്താൻ കാരണം. ഇപ്പോൾ യൂനിയനുകളുടെ ഇടപെടൽ നിലച്ചതാണ് ഒാഫിസ് അനാഥമാകാൻ കാരണമെന്ന് പറയുന്നു. ആഴ്ചയിൽ ഒരിക്കലെങ്കിലും ഉദ്യോഗസ്ഥർ ഇവിടെ എത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ബോധവത്കരണ നാടകം ഹരിപ്പാട്: മാധവം 2017-18 -ലഹരിവർജന ബോധവത്കരണ പദ്ധതിയുടെ ഭാഗമായി മദ്യ--മയക്കുമരുന്ന് ലഹരി വിപത്തിനെതിരെ ബോധവത്കരണ നാടകം 'മായക്കുതിരകൾ' ചൊവ്വാഴ്ച രാവിലെ 11-ന് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിൽ നടക്കും. എക്സൈസ് ഡെപ്യൂട്ടി കമീഷണർ സലിംകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ എസ്.ബി. ശ്രീജയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ സ്കൂളുകളിലും സാമൂഹികവേദികളിലും നാടകം അവതരിപ്പിക്കും. ലഹരിവിരുദ്ധ ബോധവത്കരണത്തിെൻറ ഭാഗമായി ഒരുലക്ഷത്തോളം വിദ്യാർഥികൾ ലഹരിവർജന പ്രതിജ്ഞയെടുത്ത് പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ട് വാങ്ങുന്നതും പരിപാടിയുടെ ഭാഗമാണ്. പരിസ്ഥിതി സംരക്ഷണ ബോധവത്കരണ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വാർത്തസമ്മേളനത്തിൽ അധ്യാപകരായ പി. ശ്രീമോൻ, ഡോ. എസ്. വേണു, ഡോ. എം. പ്രീത്, പ്രഫ. വി. സീന, എം.ബി. പ്രീത എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story