Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകയർ കാർണി​െവൽ...

കയർ കാർണി​െവൽ ഇന്നുമുതൽ

text_fields
bookmark_border
കൊച്ചി: പൊതുമേഖല കയർ സ്ഥാപനമായ ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് എറണാകുളത്ത് കയർ കാർണിവൽ സംഘടിപ്പിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് കടവന്ത്ര കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സപ്ലൈകോ സി.എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.സി.എ.ആർ.ഡി ബാങ്ക് പ്രസിഡൻറ് സോളമൻ അലക്സ്, വാർഡ് മെംബർ ഡോ. പൂർണിമ നാരായണൻ എന്നിവർ പങ്കെടുക്കും. കയറ്റുമതിക്ക് നിർമിച്ച കയർ ഉൽപന്നങ്ങളിൽ െതരഞ്ഞെടുക്കപ്പെട്ടവർക്ക് ഓണക്കാലത്ത് 50 ശതമാനം വിലക്കിഴിവിൽ വാങ്ങാൻ സൗകര്യമൊരുക്കുകയാണ് മേളയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ കെ.ആർ. ഭഗീരഥൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1000 രൂപയുടെ കൂപ്പൺ വാങ്ങിയാൽ 2000 രൂപയുടെ ഉൽപനങ്ങൾ നേടാം. സർക്കാർ ജീവനക്കാർക്ക് 15,000 രൂപയുടെ ഉൽപന്നങ്ങൾ തവണ വ്യവസ്ഥയിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഭരണസമിതി അംഗം സി.കെ. രാമനാഥൻ, മാനേജിങ് ഡയറക്ടർ ഡോ.എസ്. രത്നകുമാർ, സെന്തിൽ പ്രകാശ് എന്നിവരും പങ്കെടുത്തു. മേള സെപ്റ്റംബർ രണ്ടുവരെ നീളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story