Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉന്നതവിദ്യാഭ്യാസ...

ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കും ^മുഖ്യമന്ത്രി

text_fields
bookmark_border
ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിന് ഊന്നല്‍ നല്‍കും -മുഖ്യമന്ത്രി വൈപ്പിൻ: ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതവിദ്യാഭ്യാസമേഖലയില്‍ പഠനനിലവാരം കാലാനുസൃതമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. വൈപ്പിന്‍ ഗവ. ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിലവിലെ കുറവുകള്‍ മനസ്സിലാക്കി അധ്യാപന സമ്പ്രദായത്തിലും പഠനപദ്ധതിയിലും ആവശ്യമായ മാറ്റം ഉണ്ടാകണം. പഠിക്കുന്ന വിഷയത്തി​െൻറ ഗുണം കുട്ടികളെ ബോധ്യപ്പെടുത്തണം. കലാലയങ്ങൾ വിജ്ഞാനസമ്പാദന വേദികള്‍ മാത്രമാകുകയാണ്. കാമ്പസുകള്‍ മതാതീതവും വര്‍ഗീയവിരുദ്ധവും ആകണം. മതനിരപേക്ഷ മൂല്യങ്ങള്‍ കലാലയത്തില്‍നിന്ന് ലഭിക്കണം. ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമങ്ങളെ വിദ്യാര്‍ഥികൾ തിരിച്ചറിയണം. കപടദേശീയതക്കും മതവർഗീയതക്കും കാമ്പസില്‍ ഇടം ലഭിക്കരുത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് പൊതുനിക്ഷേപം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ മികവി​െൻറ കേന്ദ്രങ്ങളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കോളജി​െൻറ പ്രാഥമിക പ്രവര്‍ത്തനങ്ങൾക്ക് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. വൈപ്പിന്‍ മേഖലയിലെ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വെളിച്ചം പദ്ധതിയുടെ ഏഴാം വര്‍ഷ സമര്‍പ്പണം വരാപ്പുഴ ആര്‍ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു. എസ് ശര്‍മ എം.എൽ.എ, കെ.വി തോമസ് എംപി, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ, കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, മുന്‍ എം.പി പി. രാജീവ്, അസി. കലക്ടര്‍ ഈശ്വരപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story