Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:08 PM IST Updated On
date_range 29 Aug 2017 2:08 PM ISTപുകവലിക്കെതിരെ ബോധവാന്മാരാകണം ^മുഖ്യമന്ത്രി
text_fieldsbookmark_border
പുകവലിക്കെതിരെ ബോധവാന്മാരാകണം -മുഖ്യമന്ത്രി കൊച്ചി: പുകവലിയുടെ ആപത്തിനെക്കുറിച്ച് സമൂഹം ബോധവാന്മാരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഫൗണ്ടേഷെൻറ പുകയില വിരുദ്ധ ഡോക്യുമെൻററി സീ.ഡി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുകവലിക്കെതിരായ ഹൈകോടതി വിധിയും കാമ്പയിനും പുകവലി കുറക്കാൻ സഹായിച്ചു. യുവസമൂഹത്തിൽ പുകവലി കുറഞ്ഞിട്ടുെണ്ടന്നും പുകയിലവിരുദ്ധ കാമ്പയിൻ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്തരിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർക്ക് സമർപ്പിച്ച സീ.ഡിയുടെ ആദ്യ കോപ്പി ജസ്റ്റിസ് ആൻറണി ഡൊമിനിക് ഏറ്റുവാങ്ങി. പ്രഫ. എം.കെ. സാനു, സിന്ധു സണ്ണി, ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story