Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:05 PM IST Updated On
date_range 29 Aug 2017 2:05 PM ISTഓണം ബക്രീദ് വിപണന മേള ഇന്ന് മുതൽ
text_fieldsbookmark_border
കൊച്ചി: ഐ.ആർ.ഡി.പി, എസ്.ജി.എസ്.വൈ, കുടുംബശ്രീ ഓണം ബക്രീദ് വിപണന മേള ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ രണ്ട് വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുമെന്ന് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എറണാകുളം, ഇടുക്കി ജില്ല പഞ്ചായത്തുകൾ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ 14 ബ്ലോക്ക് പഞ്ചായത്തുകളും ഇടുക്കിയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളും മേളയിൽ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 10ന് പ്രഫ. കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വീട്ട് ഉപകരണങ്ങൾ, കുട്ട, വട്ടി, മുറം, പനമ്പ്, അവൽ, പപ്പടം, പലഹാരങ്ങൾ, ഉണക്കലരി ടെറാകോട്ട ഉൽപന്നങ്ങൽ, കരകൗശല വസ്തുക്കൾ, അച്ചാറുകൾ, ജാമുകൾ, സുഗന്ധ ദ്രവ്യങ്ങൾ, മറയൂർ ശർക്കര, കാപ്പിപ്പൊടി, തേയില, കാന്തല്ലൂർ വെളുത്തുള്ളി, മരത്തക്കാളി എന്നിവയും ലഭ്യമാകും. ഓരോ ആയിരം രൂപക്ക്മേലുള്ള പർച്ചേസുകൾക്കും ബിൽ ഹാജരാക്കിയാൽ ഓഫിസ് കൗണ്ടറിൽനിന്നും കൂപ്പൺ ലഭിക്കും. ഇതുപയോഗിച്ച് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്യും. വാർത്ത സമ്മേളനത്തിൽ പി.എ.യു േപ്രാജക്ട് ഡയറക്ടർ കെ.ജി. തിലകനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story