Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​നേഹസംഗമം...

സ്​നേഹസംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
കൊച്ചി: കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി ഏരിയ കേന്ദ്രങ്ങളിൽ സർക്കാർ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സ്നേഹസംഗമങ്ങൾ സംഘടിപ്പിച്ചു. ജില്ലയിലെ 12 ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ നൂറുകണക്കിന് ജീവനക്കാരും കുടുംബാംഗങ്ങളും പെങ്കടുത്തു. മഹാരാജാസ് കോളജിൽ നടന്ന സ്നേഹ സംഗമം സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്തു. െക.ഡി. ഷാലു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.കെ. സുനിൽകുമാർ, സോബിൻ തോമസ് സ്വാഗതവും എ. നവാസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ യൂനിയൻ ജില്ല ലൈബ്രറിയിലേക്ക് സ്വന്തം പുസ്തകമായ 'കൊമാല' സന്തോഷ് ഏച്ചിക്കാനം സമ്മാനിച്ചു. തൃപ്പൂണിത്തുറയിൽ നടന്ന സ്നേഹസംഗമം ഡോ. പൂർണിമ നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണപ്രസാദ് സാംസാരിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിൽ കവി ബാബുരാജ് വൈറ്റില, കടവന്ത്രയിൽ പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ, കോതമംഗലത്ത് കവി ജയകുമാർ ചെങ്ങമനാട്, പറവൂരിൽ ഗാനരചയിതാവ് കെ.എസ്. കുണ്ടൂർ, മൂവാറ്റുപുഴയിൽ കവയിത്രി സിന്ധു ഉല്ലാസ്, കളമശ്ശേരിയിൽ ഡോ.എസ്. സനിൽകുമാർ, ആലുവയിൽ കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, കൊച്ചിയിൽ കെ.സി. അജിത്കുമാർ, പെരുമ്പാവൂരിൽ ഡോ. അജി സി. പണിക്കർ (വനിത സമിതി ജില്ല സെക്രട്ടറി), പിറവത്ത് ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി എം.ആർ. സുരേന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. സുരേഷ്കുമാർ, സി.കെ. സതീശൻ, രാജമ്മ രഘു, ജില്ല പ്രസിഡൻറ് കെ.എ. അൻവർ, ജോയൻറ് സെക്രട്ടറിമാരായ കെ.എസ്. ഷാനിൽ, എസ്.എ. മുസ്തഫ കമാൽ, െവെസ് പ്രസിഡൻറുമാരായ പി.ടി. കൃഷ്ണൻ, പി.എൻ. ലീല, ട്രഷറർ ജോഷി പോൾ എന്നിവർ സംസാരിച്ചു. സാഹിത്യപ്രതിഭകളും സർക്കാർ ജീവനക്കാരുമായ പറവൂർ ബാബു, കെ.വി. ആൻറണി എന്നിവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story