Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:05 PM IST Updated On
date_range 29 Aug 2017 2:05 PM ISTഭാരതീയ സംസ്കാരത്തിെൻറ പേരിൽ നടക്കുന്നത് സംസ്കാരവിരുദ്ധ പ്രവർത്തനം -^മുഖ്യമന്ത്രി
text_fieldsbookmark_border
ഭാരതീയ സംസ്കാരത്തിെൻറ പേരിൽ നടക്കുന്നത് സംസ്കാരവിരുദ്ധ പ്രവർത്തനം --മുഖ്യമന്ത്രി കൊച്ചി: ഭാരതീയ സംസ്കാരത്തിെൻറ പേര് പറഞ്ഞ് സംസ്കാര വിരുദ്ധമായ പ്രവർത്തനങ്ങളാണ് രാജ്യത്ത് ഒരു കൂട്ടർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെക്കുറിച്ച് അഭിമാനിക്കാൻ വക നൽകുന്നതെല്ലാം അസ്തമിക്കുകയാണെന്നും അപമാനഭാരം കൊണ്ട് തല താഴ്ത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ സേവാസംഘം നിർമിച്ച സഹോദര സൗധം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സഹോദരൻ അയ്യപ്പനെ പോലുള്ളവർ ഉയർത്തിപ്പിടിച്ച നന്മകളെ തിന്മകളാക്കി തിരുത്താൻ ശ്രമം നടക്കുകയാണ്. ദലിത്, ന്യൂനപക്ഷ വേട്ടകളിലെല്ലാം അതിതീവ്രമായ ദുരന്തങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ആത്മീയത ദുഷിക്കുന്നതിനെക്കുറിച്ച് സഹോദരൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആത്മീയത എത്രമാത്രം ദുഷിക്കാമെന്ന് കണ്ടുകൊണ്ടിരിക്കുകയാണ്. ആൾദൈവം ശിക്ഷിക്കപ്പെടുമെന്ന് കണ്ടാണ് ചില സംസ്ഥാനങ്ങളിൽ ചിലർ നിയമം കൈയിലെടുത്ത് അഴിഞ്ഞാടിയത്. ഇത് തടയേണ്ട സർക്കാറുകൾക്ക് നേതൃത്വം നൽകുന്നവർ ആൾദൈവത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. രാജ്യം എവിടേക്കാണ് പോകുന്നതെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രജ്ഞർ പോലും മന്ത്രവാദത്തെ ആശ്രയിക്കുന്ന അവസ്ഥയാണ്. ചരിത്രത്തിൽ നിർണായകമായി ഇടപെട്ട് സമൂഹത്തെ പുരോഗതിയിലേക്ക് വഴിതിരിച്ചുവിട്ട സഹോദരൻ സാമൂഹിക പരിഷ്കർത്താവ് മാത്രമായിരുന്നില്ല. ആദ്യമായി പുരോഗമന രാഷ്ട്രീയത്തിെൻറ വിത്ത് വിതച്ചത് സഹോദരനാണ്. സ്വതന്ത്ര ചിന്തയുടെ പതാക അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു. വികസന കാര്യങ്ങളിലടക്കം സഹോദരെൻറ കാഴ്ചപ്പാടുകൾ ഭരണാധികാരികൾ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ സേവാ സംഘം പ്രസിഡൻറ് അഡ്വ. എം.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, സ്വാമി പ്രകാശാനന്ദ, പ്രഫ. എം.കെ. സാനു, പി.വി. ചന്ദ്രൻ, കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ഹൈബി ഇൗഡൻ എം.എൽ.എ, മുൻ എം.പി പി. രാജീവ്, ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ തുടങ്ങിയവർ പെങ്കടുത്തു. ചിത്രം Baiju
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story