Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ സദസ്സ്​​

വിദ്യാഭ്യാസ സദസ്സ്​​

text_fields
bookmark_border
പിറവം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി കെ.എസ്.ടി.എ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടത്തുന്ന വിദ്യാഭ്യാസ സദസ്സിന് തുടക്കമായി. വെളിയനാട് ഗ്രാമീണ വായനശാലയിൽ നടന്ന യോഗത്തിൽ ജില്ല ജോ. സെക്രട്ടറി ഏലിയാസ് മാത്യു വിഷയാവതരണം നടത്തി. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡൻറ് ജെസി പീറ്റർ, വാർഡ് അംഗം ജെയിൻ കെ. പുന്നൂസ്, എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ സജോയ് ജോർജ്, ആർ. ബാലകൃഷ്ണൻ നായർ, ബി.പി.ഒ ഷാജി ജോർജ്, കെ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. രാമമംഗലത്ത് അക്ഷരശ്ലോക സദസ്സ് പിറവം: രാമമംഗലം ഷട്കാല ഗോവിന്ദ മാരാർ കലാസാഹിത്യ സമിതിയുടെ അക്ഷര ശ്ലോക സദസ്സും സംഗീത കേച്ചരിയും സംഘടിപ്പിച്ചു. അക്ഷര ശ്ലോകാചാര്യൻ അരുണാപുരം പ്രഭാകരൻ നായരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമത് സുരേന്ദ്രൻ ആദരിച്ചു. കവി ജയകുമാർ ചെങ്ങമനാട് മുഖ്യാതിഥിയായിരുന്നു. അഗീരസ് വാസുദേവ​െൻറ സംഗീതകേച്ചരിയും നടന്നു. പിറവത്ത് സ്വപ്ന ഭവനപദ്ധതി: പത്ത് വീടുകളുടെ താക്കോൽ നൽകി പിറവം: നഗരസഭയുടെ 20ാം ഡിവിഷൻ കൗൺസിലർ ജിൽസ് പെരിയപ്പുറത്തി​െൻറ ശ്രമഫലമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സഹായത്തോടെ നടപ്പാക്കുന്ന സ്വപ്ന ഭവന പദ്ധതിയുടെ ഉദ്ഘാടനം പത്ത് വീടുകളുടെ താക്കോൽ കൈമാറി ജോസ് കെ. മാണി എം.പി നിർവഹിച്ചു. 15-20വർഷമായി പൂർത്തിയാക്കാൻകഴിയാതെ പാതിവഴിയിൽ ഉപേക്ഷിച്ച പത്തുവീടുകളാണ് കൈമാറിയത്. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സി. ഡയറക്ടർ ഡോ. ജോർജ് സ്ലീബ മുഖ്യപ്രഭാഷണം നടത്തി. ചെണ്ടമേള വിദ്വാൻ പാഴൂർ ഉണ്ണിചന്ദ്രനെ ആദരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സലീം, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ സജി സുകുമാരൻ, കൗൺസിലർമാരായ ബെന്നി വി. വർഗീസ്, സിനി സൈമൺ, ഷൈബി രാജു, റീജ ഷാജു, സുനിത വിമൽ, ഷാജി ഗോപകുമാർ, സഖറിയ കുര്യൻ, അഡ്വ.കെ.എൻ. ചന്ദ്രശേഖരൻ, കെ.ആർ. നാരായണൻ നമ്പൂതിരി, ശശി മാധവൻ, ജോമോൻ വർഗീസ്, വിപിൻ ജോസഫ്, ഏലിയാസ് ഇൗനാകുളം എന്നിവർ സംസാരിച്ചു. കൗൺസിലർ ജിൽസ് പെരിയപ്പുറം സ്വാഗതവും കൺവീനർ പൗലോസ് കുഴിക്കാട്ടിൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story