Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൊബൈല്‍ ആപ്ലിക്കേഷന്‍...

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ജൈവം സാമ്പിള്‍ സര്‍വേ

text_fields
bookmark_border
ആലുവ: അല്‍-അമീന്‍ കോളജ് എന്‍.എസ്.എസ് ക്യാമ്പിന് മുന്നോടിയായി നടത്തി. എടത്തല പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലായിരുന്നു സര്‍വേ. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലാണ് സപ്തദിന ക്യാമ്പ്. എം.ജി സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്തെ സമ്പൂര്‍ണ ജൈവ സാക്ഷരത ജില്ലയായി പ്രഖ്യാപിക്കുന്നതി‍​െൻറ ഭാഗമായാണ് ഇത്തവണ കൂട്ടിക്കലില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. അല്‍-അമീന്‍ കോളജിലെ നൂറോളം എന്‍.എസ്.എസ് വളൻറിയര്‍മാര്‍ പഞ്ചായത്തിലെ അയ്യായിരത്തോളം വീടുകള്‍ സന്ദര്‍ശിച്ച് ജൈവകൃഷിയുടെ പ്രാധാന്യം വിവരിച്ചുനല്‍കും. കൂട്ടിക്കല്‍ സ​െൻറ് ജോര്‍ജ് ഹൈസ്‌കൂളില്‍ നടക്കുന്ന ക്യാമ്പി‍​െൻറ ഉദ്ഘാടനം 31ന് വൈകീട്ട് നാലിന് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രവീന്ദ്രന്‍ നിർവഹിക്കും. അല്‍-അമീന്‍ കോളജ് മാനേജര്‍ ഡോ. എം.ഐ ജുനൈദ് റഹ്മാന്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പൽ ഡോ. അനിത നായര്‍ പദ്ധതി അവതരിപ്പിക്കും. സാമ്പിൾ സർവേയുടെ ഭാഗമായി പത്തോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story