Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:05 PM IST Updated On
date_range 29 Aug 2017 2:05 PM ISTഎം.സി.വേണു അനുസ്മരണവും വീടിനുള്ള ഭൂമി കൈമാറ്റവും ഇന്ന്
text_fieldsbookmark_border
പറവൂർ: ബി.ഡി.ജെ.എസ് പറവൂർ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന എം.സി.വേണുവിെൻറ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും വീട് നിർമിക്കുന്നതിന് വാങ്ങിയ ഭൂമിയുടെ ആധാര കൈമാറ്റവും ചൊവ്വാഴ്ച വൈകീട്ട് നാലിന് പറവൂർ പി.എ.വി.എസ് ഹാളിൽ നടക്കും. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എം.ബി.ജയപ്രകാശ് അധ്യക്ഷത വഹിക്കും. വാടക വീട്ടിൽ താമസിച്ചിരുന്ന എം.സി.വേണുവിന് ബി.ഡി.ജെ.എസ് ഭൂമി വാങ്ങി വീട് നിർമിച്ചുനൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. അടുത്ത ചരമവാർഷികത്തിനുള്ളിൽ 500 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചു നൽകുമെന്ന് മണ്ഡലം പ്രസിഡൻറ് എം.പി.ബിനു പറഞ്ഞു. വേണുവിെൻറ മരണത്തോടെ കുടുംബത്തിെൻറ ജീവിതവരുമാനം നിലച്ചതിനാൽ സുധക്ക് കെടാമംഗലം എസ്.എൻ കോളജിൽ ജോലി നൽകുകയും രണ്ട് കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story