Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി ബ്ലോക്ക്...

അങ്കമാലി ബ്ലോക്ക് പാലിയേറ്റിവ് കെയർ യൂനിറ്റ് ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തി​െൻറ പാലിയേറ്റിവ് കെയർ യൂനിറ്റ് സജ്ജമായെന്ന് പ്രസിഡൻറ് പി.ടി. പോൾ അറിയിച്ചു. ബ്ലോക്കിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ 58000 കുടുംബങ്ങളുടെ ആരോഗ്യ പരിരക്ഷ ലക്ഷ്യംെവച്ചാണ് പാലിയേറ്റിവ് കെയർ ആരംഭിക്കുന്നത്. പ്രത്യേക വാഹനവും ഡോക്ടറും, നഴ്സും അടങ്ങിയ യൂനിറ്റ് ചൊവ്വാഴ്ച പ്രവർത്തനം ആരംഭിക്കും. കിടപ്പ് രോഗികൾക്ക് മരുന്നും, വാട്ടർ ബെഡ് അടക്കമുള്ള ഉപകരണങ്ങളും ബ്ലോക്ക് പഞ്ചായത്ത് കാലടി സാമൂഹികാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്യും. കിഡ്നി രോഗികൾക്ക് ഡയാലിസിസ് സ​െൻറർ തുടങ്ങാൻ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ് സ​െൻററിനാവശ്യമായ മെഷിനറി എം.എൽ.എ ഫണ്ട്, എം.പി ഫണ്ട്, സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരിൽനിന്ന് സമാഹരിച്ച് ഒരു കോടി രൂപ ചെലവിൽ ആറ് മെഷീനുകൾ അടങ്ങുന്ന യൂനിറ്റ് ആരംഭിക്കുമെന്നും പി.ടി. പോൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story