Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:05 PM IST Updated On
date_range 29 Aug 2017 2:05 PM IST81ലേക്ക് കടന്ന വെള്ളാപ്പള്ളിക്ക് പ്രവർത്തകരുടെ സ്നേഹാർപ്പണം
text_fieldsbookmark_border
ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 81ലേക്ക് കടന്നതിെൻറ ആഘോഷം കണിച്ചുകുളങ്ങരയിലെ വസതിയിൽ ബന്ധുക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു. ചെങ്ങന്നൂർ യൂനിയൻ നിർമിച്ചുനൽകുന്ന വെള്ളാപ്പള്ളി നടേശൻ സ്നേഹഭവന പദ്ധതിയിലെ വീടിെൻറ താക്കോൽദാനവും വെള്ളാപ്പള്ളി നിർവഹിച്ചു. തിങ്കളാഴ്ച രാവിലെ 11.30ന് കുടുംബാംഗങ്ങളുമൊത്ത് പിറന്നാൾ കേക്ക് മുറിച്ചു. യോഗം നേതാക്കൾ ബൊക്ക നൽകി സ്വീകരിച്ചു. വീട്ടിൽ പ്രത്യേക പൂജകളും നടന്നു. മന്ത്രി പി. തിലോത്തമൻ, ബി.ജെ.പി നേതാവ് വി. മുരളീധരൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ തുടങ്ങി ഒേട്ടറെ പ്രമുഖർ വീട്ടിലെത്തി ആശംസകൾ അർപ്പിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ഫോണിൽ പിറന്നാൾ ആശംസകൾ നേർന്നു. പിറന്നാൾ സമ്മാനങ്ങളും ലഭിച്ചു. വീട്ടിലെത്തിയവർക്കായി ഭാര്യ പ്രീതി നടേശൻ, മക്കളായ തുഷാർ, വന്ദന, മരുമക്കളായ ആശ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story