Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 2:05 PM IST Updated On
date_range 29 Aug 2017 2:05 PM ISTദലിതർക്ക് നേരെയുള്ള പീഡനങ്ങളെ ചെറുത്തുതോൽപിക്കും ^വി.ഡി. സതീശന്‍
text_fieldsbookmark_border
ദലിതർക്ക് നേരെയുള്ള പീഡനങ്ങളെ ചെറുത്തുതോൽപിക്കും -വി.ഡി. സതീശന്‍ വൈപ്പിന്‍: രാജ്യത്തെമ്പാടും നടമാടുന്ന ദലിത് പീഡനങ്ങളെയും വിരുദ്ധ നയങ്ങളെയും കോണ്‍ഗ്രസിെൻറയും ദലിത് കോണ്‍ഗ്രസിെൻറയും നേതൃത്വത്തില്‍ ചെറുത്തുതോല്‍പിക്കുമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞാറക്കല്‍ ലേബര്‍ കോര്‍ണറില്‍ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷവും സമരപ്രഖ്യാപന കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.കെ. വിജയലക്ഷ്മി വിദ്യാഭ്യാസ പുരസ്‌കാരം വിതരണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. വേലായുധന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. തങ്കപ്പന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി. ചന്ദ്രന്‍, ഡി.സി.സി ഭാരവാഹികളായ മുനമ്പം സന്തോഷ്, സി.ഡി. ദേശികന്‍, എം.ജെ. ടോമി, ജില്ല ഭാരവാഹികളായ കെ. പി. അയ്യപ്പന്‍, ടി.എ. കൃഷ്ണന്‍കുട്ടി, പി.കെ. വിനോദ്, മിനി ദിലീപ്, കെ.കെ. സുമേഷ്, കെ.കെ. ദിലീപ്, കെ.സി. സുരേഷ്, ടിറ്റോ ആൻറണി, ബ്ലോക്ക് പ്രസിഡൻറുമാരായ സി.സി. സാംബശിവന്‍ കെ.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story